വാകവില്ലെ: മധ്യ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീ അണക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്നു. പൈലറ്റ് മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. പടിഞ്ഞാറന്‍ ഫ്രെസ്നോ കൗണ്ടിയില്‍ ആണ് തീപിടുത്തമുണ്ടായിരിക്കുന്നത്. കാട്ടുതീ അണക്കാനുള്ള പരിശ്രമത്തിനിടെ ബുധനാഴ്ച കോള്‍ ഹെഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന് കാല്‍ ഫയര്‍ പ്രസ്താവനയില്‍ പറഞ്ഞു. കോളിംഗയില്‍ നിന്ന് 14 കിലോമീറ്റര്‍ തെക്കായി മലനിരയില്‍ വെള്ളം ഒഴിച്ച് തീ അണക്കുന്ന ദൗത്യത്തിലായിരുന്നു ബെല്‍ യുഎച്ച് -1 എച്ച് ഹെലികോപ്റ്റര്‍.
രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്നതിനായി ഫ്രെസ്‌നോ ഷെരീഫിന്റെ ഓഫീസ് രാവിലെ 11 മണിക്ക് ശേഷമാണ് വിളി വന്നത്. സാന്‍ ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലില്‍ സംഘങ്ങള്‍ കാട്ടുതീ അണക്കാന്‍ പരിശ്രമിക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്നും ആയിരക്കണക്കിന് ആളുകള്‍ ഒഴിഞ്ഞു പോകാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ രണ്ടാം ആഴ്ചയില്‍ ഉണ്ടായ ചൂട് കാരണം സംസ്ഥാനത്തൊട്ടാകെ പല ഇടങ്ങളിലും കാട്ടുതീ പടരാന്‍ കാരണമായി.
23 വലിയ തീപിടുത്തങ്ങള്‍ ഉള്‍പ്പെടെ 367 തീപിടിത്തങ്ങള്‍ ആണ് ഇതുവരെ സംസ്ഥാനത്ത് ഉണ്ടായത്. 72 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 11,000 മിന്നലാക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കും സാക്രമെന്റോയ്ക്കുമിടയില്‍ ഒരു ലക്ഷത്തോളം ജനസംഖ്യ വരുന്ന നഗരമായ വാകവില്ലെയില്‍ തീ പടര്‍ന്ന് പിടിക്കുന്നതിനാല്‍ പൊലീസും അഗ്‌നിശമന സേനാംഗങ്ങളും ബുധനാഴ്ച പുലര്‍ച്ചെ നിരവധി വീടുകളിലാണ് കയറി ഇറങ്ങേണ്ടി വന്നത്. നിരവധി വീടുകള്‍ തകരുകയും ചെയ്തു.
Post Your Comments