Latest NewsNewsInternational

കാട്ടുതീ: വൈദ്യുതി നിലയം ഒഴിപ്പിച്ചു

ഇസ്താംബൂൾ: തെക്കു പടിഞ്ഞാറൻ തുർക്കിയിലെ കൽക്കരി വൈദ്യുത നിലയവും നഗരവും ഒഴിപ്പിച്ചു. വൈദ്യുതി നിലയത്തിലേക്ക് കാട്ടുതീ പടർന്നതിനു പിന്നാലെയാണ് നടപടി. ഏജിയൻ കടലിന് സമീപ നഗരമാണ് ഒഴിപ്പിച്ചത്.

Read Also: പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കേരള ഹൈക്കോടതി

മുഗ്ലയിലെ ഏജിയൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന, 35 വർഷത്തോളം പഴക്കമുള്ള കെമെർകോയ് പ്ലാന്റിലേക്കാണ് തീപടർന്നത്. ഗ്രാമവാസികളെ പ്രദേശത്ത് നിന്നും മാറ്റിയതായി അധികൃതർ അറിയിച്ചു.

സ്ഫോടകശേഷിയുള്ള മുഴുവൻ വസ്തുക്കളും അപകടത്തിന് കാരണമായേക്കാവുന്ന വസ്തുക്കളും നിലയത്തിൽ നിന്നും പൂർണമായും നീക്കം ചെയ്തിട്ടുണ്ടെന്ന് മുൻസിപ്പാലിറ്റി അധികൃതർ വിശദമാക്കി. അതേസമയം നിലയത്തിനുള്ളിലെ കൽക്കരിയിലേക്ക് തീ പടർന്നാലുള്ള അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

തുർക്കിയിൽ ഏജിയൻ, മെഡിറ്ററേനിയൻ തീരത്തു പടർന്നുപിടിച്ച കാട്ടുതീയിൽ ഇതുവരെ എട്ടു പേരാണ് മരിച്ചത്.

Read Also: പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കേരള ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button