ഷാർജ: ഷാർജാ പോലീസിന്റെ ശമ്പളം ഉയർത്തി. ഷാർജാ പോലീസിൽ ജോലി ചെയ്യുന്ന എമിറേറ്റികളുടെ അടിസ്ഥാന ശമ്പളം 17,500 ദിർഹം ആയി ഉയർത്തി. ഷാർജ ഭരണാധികാരിയാണ് ശമ്പള വർധനവിന് അനുമതി നൽകിയത്.
Read Also: മുൻ ഡിജിപിയടക്കം പ്രമുഖരെ കൈവെള്ളയിൽ അമ്മാനമാടിയ മോൻസൺ ട്രോളുകളുടെ രാജാവായി സോഷ്യൽ മീഡിയയിൽ
ഷാർജ പോലീസിൽ സേവനം അനുഷ്ഠിച്ച വിരമിച്ച ഫെഡറൽ ഉദ്യോഗസ്ഥരുടെ വേതനം 10,000 ദിർഹം മുതൽ 17,500 ദിർഹം വരെ വർദ്ധിപ്പിക്കാൻ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നേരത്തെ നിർദ്ദേശം നൽകിയത്.
‘വിശ്വസ്തരായ ഉദ്യോഗസ്ഥരെ താഴ്ന്ന ജീവിത നിലവാരത്തിൽ ഉപേക്ഷിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ പോലീസ് ഉദ്യോഗസ്ഥർ നിരവധി അപകടങ്ങൾക്കിടയിലാണ് പ്രവർത്തിച്ചത്, ഡ്യൂട്ടി സമയത്ത് മരണത്തിന് കാരണമായേക്കാവുന്ന നിരവധി അപകടങ്ങൾക്ക് ഇവർ വിധേയരായി. സാമൂഹിക സേവന വകുപ്പ് അവർക്ക് നൽകുന്ന സാമ്പത്തിക സഹായം പര്യാപ്തമല്ലെന്നും’ അദ്ദേഹം വിശദമാക്കി.
‘സാമ്പത്തിക പ്രയാസങ്ങളും കടബാധ്യതകളും നേരിട്ട റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷിക്കും. കഴിഞ്ഞ വർഷങ്ങളിൽ അവർ അനുഭവിച്ച കഷ്ടതകൾ സഹായം നൽകും. അവരുടെ പ്രശ്നങ്ങളും ബാധ്യതകളും തീർക്കാൻ സഹായിക്കുമെന്നും’ അദ്ദേഹം അറിയിച്ചിരുന്നു.
Read Also: മതംമാറ്റത്തിന് പ്രേരിപ്പിക്കുന്ന പ്രഭാഷണം നടത്തി: ഐഎഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം
Post Your Comments