കൊച്ചി: പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെ കുറിച്ച് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഞായറാഴ്ചയാണ് പുരാവസ്തു വില്പനയുമായി ബന്ധപ്പെട്ട് 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ചേര്‍ത്തല സ്വദേശിയായ മോന്‍സണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ യാക്കൂബ് പുരയില്‍, അനൂപ്, ഷമീര്‍ തുടങ്ങി ആറ് പേരില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി.
ഇതിനിടെ സർക്കാരിനെ ഉന്നം വെച്ച് വീണ്ടും ശ്രീജിത്ത് പണിക്കർ രംഗത്തെത്തി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
എ.ഡി. 3300. ക്യൂബളത്ത് പുരാവസ്തുക്കൾ സൂക്ഷിക്കുന്ന ശ്രീമതി മോൻസി പ്ലാവുങ്കൽ.
‘നോക്ക് സണ്ണീ, ഒന്നാം ക്യൂബള രായാവിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ ആണ് ഒക്കെയും. അന്നത്തെ കൽമഴു, ഊരിപ്പിടിച്ച വാൾ, ലുട്ടാപ്പിയുടെ കുന്തം, കിറ്റിന് ഉപയോഗിച്ച സഞ്ചി, ഇന്നോവയിൽ ഒട്ടിച്ച സ്റ്റിക്കർ, കയ്യൊപ്പ് ഇട്ട ടിഷ്യൂ പേപ്പർ, ഡിജിറ്റലൊപ്പ് ഇട്ട ഐപേഡ്, ഏഴുമണിക്ക് ചൂടാകുന്ന മൈക്ക്, ശത്രുസൈന്യം ഉപയോഗിച്ച പങ്കായം, കാണാതായ വെടിയുണ്ട’
‘ഹെലികോപ്ടറിന്റെ ബ്ലേഡ്, ഈന്തപ്പഴത്തിന്റെ കുരു, കിങ്കരർ നശിപ്പിച്ച ദർബാറിലെ സിംഹാസനം, പാൽപായസം കൊടുത്തുവിട്ട തൂക്കുപാത്രം, യൂറോപ്പിൽ നിന്ന് പണംകൊടുത്തു വാങ്ങിയ പുരസ്കാരപ്പിഞ്ഞാണം, ശശിമഹാരാജാവിന്റെ തീവ്രത പരിശോധിച്ച യന്ത്രം, സ്വർണ്ണക്കട്ടികൾ തുടങ്ങി എല്ലാമുണ്ട്.’
Post Your Comments