KozhikodeKeralaLatest NewsEducationNewsEducation & Career

സ്​കോളര്‍ഷിപ്​, പ്ലസ്​വണ്‍ ​പ്രവേശനം: സം​യു​ക്ത പ്ര​ക്ഷോ​ഭ​ത്തി​നൊരുങ്ങി മു​സ്​​ലിം സം​ഘ​ട​ന​ക​ള്‍

കോ​ഴി​ക്കോ​ട്​: ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ര്‍​ഷി​പ്​ പ്ര​ശ്​​ന​ത്തി​ലും മ​ല​ബാ​റി​ല്‍ പ്ല​സ്​​വ​ണ്‍ അ​ധി​ക ബാ​ച്ച്‌​ അ​നു​വ​ദി​ക്കു​ന്നതിലും സ​ര്‍​ക്കാ​ര്‍ അ​ലം​ഭാ​വ​ത്തി​നെ​തി​രെ മു​സ്​​ലിം സം​ഘ​ട​ന​ക​ള്‍ സം​യു​ക്ത പ്ര​ക്ഷോ​ഭ​ത്തി​നൊരുങ്ങുന്നു. പ്ര​ക്ഷോ​ഭ​ത്തിന്റെ ആ​ദ്യ​ഘ​ട്ട​ത്തില്‍ ഒ​ക്​​ടോ​ബ​ര്‍ ആ​ദ്യ​വാ​രം എ​ല്ലാ ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. സ്​​കോ​ള​ര്‍​ഷി​പ്​ വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്കാ​യി സം​ഘ​ട​ന​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ല്‍​ക​ണ്ട്​ പ​രാ​തി സ​മ​ര്‍​പ്പി​ക്കു​ക​യും ​സെ​​ക്ര​​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

Also Read: സംസഥാനത്ത് സുഭിക്ഷ ഹോട്ടല്‍ പദ്ധതിക്ക് ഇന്നു തുടക്കം: 20 രൂപയ്ക്ക് ഉച്ചയൂണ് റെഡി !

പ​രാ​തി​യി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍​പോ​ലും മു​ഖ്യ​മ​ന്ത്രി ത​യാ​റാ​കാ​ത്ത​തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. അ​തോ​ടൊ​പ്പം, മ​ല​ബാ​ര്‍ ജി​ല്ല​ക​ളി​ല്‍ പ്ല​സ്​​വ​ണ്‍ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ പു​റ​ത്തി​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ധി​ക ബാ​ച്ച്‌​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും നി​രാ​ക​രി​ക്ക​പ്പെ​ട്ടു.

അ​തി​നി​ടെ, സം​വ​ര​ണ വി​ഷ​യ​ത്തി​ല്‍ മ​റ്റു പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി സ​ച്ചാ​ര്‍ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ലും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. സ​ച്ചാ​ര്‍ ക​മ്മി​റ്റി​യെ പി​ന്തു​ട​ര്‍​ന്ന്​ പാ​ലോ​ളി ക​മ്മി​റ്റി ശി​പാ​ര്‍​ശ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​ണ്​ സ്​​കോ​ള​ര്‍​ഷി​പ്​ എ​ന്ന വ​സ്​​തു​ത പ​ബ്ലി​ക്​​ പ്രോ​സി​ക്യൂ​ട്ട​ര്‍ മ​റ​ച്ചു​വെ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്​ കോ​ട​തി ന​ട​പ​ടി ഉ​ണ്ടാ​യ​ത്. ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ്​ ഇ​തി​നു പി​ന്നി​ലെ​ന്ന്​ മു​സ്​​ലിം സം​ഘ​ട​ന​ക​ള്‍ വി​ശ്വ​സി​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button