Latest NewsNewsBusiness

സ്കോളർഷിപ്പോടെ പഠിക്കാം! റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് ഒക്ടോബർ 15 വരെ അപേക്ഷിക്കാൻ അവസരം

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പായി നൽകുക

ഇന്ത്യയിലെ ഏറ്റവും വലിയ സ്കോളർഷിപ്പ് പ്രോഗ്രാമുകളിൽ ഒന്നായ റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് പ്രോഗ്രാമിന് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരം. 2023-24 അധ്യായന വർഷത്തേക്കുള്ള സ്കോളർഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എല്ലാ ഒന്നാം വർഷ റെഗുലർ ബിരുദ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. ബിരുദതലത്തിൽ 5000 സ്കോളർഷിപ്പുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പായി നൽകുക. എല്ലാ വർഷവും വിദ്യാർത്ഥികൾക്കായി റിലയൻസ് സ്കോളർഷിപ്പ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാറുണ്ട്. ഒക്ടോബർ 15 വരെയാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി. കഴിഞ്ഞ വർഷം ധീരുഭായ് അംബാനിയുടെ ജന്മവാർഷിക വേളയിൽ, യുവാക്കളെ ശാക്തീകരിക്കാനുള്ള കാഴ്ചപ്പാടിന്റെ ഭാഗമായി അടുത്ത 10 വർഷത്തിനുള്ളിൽ 50,000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുമെന്ന് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയായ നിത അംബാനി പ്രഖ്യാപിച്ചിരുന്നു.

Also Read: വാഗമൺ ചില്ലുപാലത്തിലേക്ക് സന്ദർശകരുടെ തിരക്കേറുന്നു, ആദ്യ ദിവസം വരുമാനമായി ലഭിച്ചത് അരലക്ഷത്തോളം രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button