KeralaLatest NewsNews

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞും തട്ടിപ്പ്: പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ

മോൻസന്റെ ഇടപാടുകളില്‍ രഹസ്യാന്വേഷണം നടക്കുന്നതിനിടെയാണ് സംരക്ഷണ ഉത്തരവും.

തിരുവനന്തപുരം: മോൻസൺ വിഷയത്തിൽ പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞും മോൻസൺ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ടുകൾ. മോൻസൻ മാവുങ്കലിന്റെ വീടുകൾക്ക് സുരക്ഷ നൽകിയത് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം. കൊച്ചി, ആലപ്പുഴ ജില്ലാ പൊലീസ് മേധാവിമാർക്ക് കത്തിലൂടെ നിർദേശം നൽകി. ബെഹ്റ നൽകിയ ഉത്തരവിന്റെ പകർപ്പ് പുറത്ത്. മോൻസന്റെ ഇടപാടുകളില്‍ രഹസ്യാന്വേഷണം നടക്കുന്നതിനിടെയാണ് സംരക്ഷണ ഉത്തരവും. രഹസ്യാന്വേഷണം നടത്താൻ ബെഹ്റ ആവശ്യപ്പെട്ടത് 2019 മെയ് 22ന്. സംരക്ഷണത്തിന് ഉത്തരവിട്ടത് 2019 ജൂൺ 13ന്.

Read Also: സിപിഐ ആസ്ഥാനത്തെ സ്വന്തം മുറിയിലെ എ.സി അഴിച്ചുകൊണ്ടുപോയി കനയ്യ കുമാർ

അതേസമയം പുരാവസ്തു തട്ടിപ്പുക്കാരൻ മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് വിഡി സതീശൻ പൂർണപിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതാക്കൻമാർക്കെതിരെയുള്ള കാര്യങ്ങൾ പൊലിപ്പിക്കുന്നതാണ് നിലവിലെ രീതിയെന്ന് പറഞ്ഞ സതീശൻ തട്ടിപ്പുകാരനെന്നറിഞ്ഞാൽ സുധാകരൻ അവിടെ പോകുമോയെന്നും ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button