Latest NewsKeralaIndia

ടിപ്പു സുൽത്താന്റെ കസേരയിൽ മല്ലികാ സുകുമാരനും ഇരുന്നു, അമൃതാനന്ദമയിയെ പോലും വിടാതെ തട്ടിപ്പ് വീരൻ

ശ്രീനിവാസനും ടൊവിനോ തോമസുമടക്കം മലയാള സിനിമയിലെ പല തലമുറയിലെ താരങ്ങള്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്

ആലപ്പുഴ: വ്യാജ പുരാവസ്തുക്കളുടെ പേരില്‍ കോടികള്‍ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ കൂടുതല്‍ പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്. അമൃതാനന്ദമയി, ചലചിത്ര നടി മല്ലികാ സുകുമാരന്‍, കൊല്ലത്തെ യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രമാണ് ഒടുവില്‍ പുറത്തുവരുന്നത്. മല്ലികാ സുകുമാരൻ മോന്‍സന്റെ വീട്ടിലെത്തിയെടുത്ത ചിത്രവും ആര്‍ എസ് പി നേതാക്കളായ എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ഷിബു ബേബി ജോണ്‍, കോണ്‍ഗ്രസ് നേതാവ് പി ജര്‍മിയാസ് എന്നിവര്‍ ഭരണിക്കാവില്‍ മോന്‍സണൊപ്പം വേദി പങ്കിട്ടതിന്റേയും ചിത്രങ്ങളാണ് പുറത്ത് വന്നത്.

സമന്വയം എന്ന സംഘടനയുടെ പേരില്‍ നടത്തിയ ഭവന സഹായ പരിപാടിയിലേക്കാണ് മോണ്‍സണ്‍ എത്തിയത്. അതേസമയം ഇയാൾ അമൃതാനന്ദമയിയെ സന്ദർശിച്ച ഫോട്ടോയും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആഢംബര കാറില്‍ മോന്‍സന്റെ വരവ്.കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ലോക്‌നാഥ് ബെഹ്‌റ, ജിജി തോംസണ്‍, മന്ത്രി റോഷി അഗസ്റ്റിന്‍,നിലവിലെ ഡിജിപി അനില്‍ കാന്ത്, മുന്‍മന്ത്രി വി എസ് സുനില്‍ കുമാര്‍ തുടങ്ങവര്‍ക്കൊപ്പമുളള മോന്‍സന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ചലച്ചിത്ര രംഗത്ത് നിന്നും നടന്‍ മോഹന്‍ലാലിനും ബാലയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ശ്രീനിവാസനും ടൊവിനോ തോമസുമടക്കം മലയാള സിനിമയിലെ പല തലമുറയിലെ താരങ്ങള്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. നടിമാരായ നവ്യ നായര്‍, മമ്ത മോഹന്‍ദാസ്, പേര്‍ളി മാണി എന്നിവരോടൊപ്പമുള്ള മോന്‍സിന്റെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button