കൊച്ചി: ശനിയാഴ്ച ചേർത്തലയിലെ വീട്ടിൽ മോൻസനെ മകളുടെ മനസമ്മത ചടങ്ങ് നടക്കുമ്പോഴായിരുന്നു ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മഫ്തിയിൽ എത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ, കുട്ടിയുടെ കല്യാണം നിന്നുപോയെന്ന് നടൻ ബാല ആരോപിക്കുന്നു. ആ കുട്ടി എന്ത് തെറ്റാണ് ചെയ്തതെന്നാണ് താരം പ്രമുഖ ചാനലിനോട് ചോദിക്കുന്നത്.
‘അദ്ദേഹത്തിന്റെ മകളുടെ കല്യാണം നിന്നുപോയി. ഒരു എംബിബിഎസ് ഡോക്ടറാണ്. ഇനി ആരെങ്കിലും കെട്ടുമോ. ആരും കെട്ടില്ല. ഒരു പാപവും ചെയ്യാത്ത ആ കുട്ടിയുടെ കല്യാണം നിന്നുപോയി’, ബാല പറഞ്ഞു. മോന്‍സണ്‍ മാവുങ്കല്‍ തന്നെ ഉപയോഗിച്ചതായി കരുതുന്നില്ലെന്ന് ബാല വ്യക്തമാക്കി. മോന്‍സനുമായി തനിക്ക് യാതൊരു പണമിടപാടും ഇല്ലെന്നും ഒരു രൂപയുടെ ട്രാന്‍സാക്ഷന്‍ നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ താൻ തുണി ഊരി നടക്കുമെന്നും ബാല വെല്ലുവിളിച്ചു. നല്ല തറവാട്ടില്‍ നിന്നും വന്ന തനിക്ക് മോന്‍സണുമായി പണമിടപാട് നടത്തേണ്ടതിന്റെ ആവശ്യമില്ലെന്നും പറയുന്നു.
മോൺസണിന്റെ ഡ്രൈവർ ആയ അജിത്ത് മോൺസണിനെതിരെ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാല ഇയാളെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഈ സംഭാഷണം നാല് മാസം മുന്‍പത്തെയാണ് എന്ന് ബാല പറയുന്നു. മോണ്‍സണ്‍ കൊച്ചിയില്‍ തന്റെ അയല്‍വാസിയായിരുന്നുവെന്നും അങ്ങനെയാണ് സൗഹൃദം ഉണ്ടായതെന്നും, കണ്ടപ്പോൾ തട്ടിപ്പുകാരനാണെന്ന് തോന്നിയിരുന്നില്ല എന്ന് ബാല പറഞ്ഞു. താൻ മാത്രമല്ല മോഹന്‍ലാല്‍ മുന്‍ ഡിജിപി അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട് എന്നും ബാല കൂട്ടിച്ചേർത്തു.
Post Your Comments