KeralaEntertainment

നടന്‍ ബാല മൂന്നാമതും വിവാഹിതനായി

നടന്‍ ബാല മൂന്നാമതും വിവാഹിതനായി. നടന്റെ ബന്ധുവായ കോകിലയാണ് വധു. കലൂരിലെ ക്ഷേത്രത്തില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി പറഞ്ഞു. വിവാഹത്തിന് ശേഷം ബാല വധുവിനെ കുറിച്ച് സംസാരിച്ചു.

തന്റെ സ്വന്തം തന്നെയാണ് വധു. തമിഴ്‌നാട്ടില്‍ നിന്നാണ്. പേര് കോകില എന്നാണെന്നും ബാല പറഞ്ഞു. വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും ബാല പറഞ്ഞു. 74 വയസായി അമ്മയ്ക്ക്, അമ്മയുടെ ആരോഗ്യ നിലയെ എല്ലാം കണക്കാക്കിയാണ് വീണ്ടും വിവാഹം ചെയ്തത്.

അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും ബാല കൂട്ടിച്ചേർത്തു. താൻ വീണ്ടും വിവാഹിതനാകുമെന്ന് കഴിഞ്ഞ ദിവസം ബാല അറിയിച്ചിരുന്നു. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകരുതെന്നുണ്ടെന്നും ഇനിയും ഭാര്യയും കുഞ്ഞുങ്ങളും വേണമെന്നുമായിരുന്നു നടൻ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button