
ന്യൂഡല്‍ഹി: കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആകാമെങ്കില്‍ എന്ത് കൊണ്ട് സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയായി കൂടായെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയും ലോക്സഭാ അംഗവും ഒരു ഇന്ത്യന്‍ പൗരയുമാണ് സോണിയാ ഗാന്ധിയെന്ന് അദ്ദേഹം വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. സോണിയ ഗാന്ധിയെ വിദേശിയെന്ന് വിളിച്ചുള്ള ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അന്ന് മന്‍മോഹന്‍ സിംഗിന് പകരം ശരദ് പവാറിനെ പ്രധാനമന്ത്രിയാക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഇന്ന് കുറേക്കൂടി മെച്ചപ്പെട്ട അവസ്ഥയിലായിരിക്കുമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments