
തിരുവനന്തപുരം: അടുത്തിടെ സന്തോഷ് പണ്ഡിറ്റ് ഗസ്റ്റ് ആയി എത്തിയ ടി വി ഷോ വിവാദമാകുന്നു. ഷോയിലേക്ക് അതിഥിയായി വിളിച്ച് വരുത്തിയ സന്തോഷ് പണ്ഡിറ്റിനെ ഷോയിൽ പങ്കെടുത്ത നടിമാർ അപമാനിച്ചുവെന്നാണ് ഉയരുന്ന ആരോപണം. സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചുവെന്ന് ആരോപിച്ച് നടി നവ്യാ നായർക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. സിനിമയിലും സീരിയലുകളിലുമൊക്കെയുള്ള താരങ്ങൾ അണിനിരക്കുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലാണ് താരത്തിനെതിരെ നടിയും അവതാരികയുമായ നാവ്യാ നായർ വിവാദ പരാമർശങ്ങൾ നടത്തിയത്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണെങ്കിലും ബോഡി ഷെയിമിങ് നടത്തുന്നു എന്ന വലിയ വിമർശനം ഈ പരിപാടിയ്‌ക്കെതിരെ ഉയർന്നു കേട്ടിരുന്നു. സന്തോഷ് പണ്ഡിറ്റ് അതിഥിയായിട്ടെത്തിയതിന് ശേഷമാണ് വിമർശനം ശക്തമായത്. ഒരു പ്രേക്ഷകർ സംഭവത്തേക്കുറിച്ച് വിശദീകരിച്ചെഴുതിയ കുറിപ്പാണ് വിമർശനങ്ങൾക്ക് തുടക്കം കുറിച്ചത്. സംഭവത്തിൽ കൂടുതൽ ചർച്ചകളും വിമർശനങ്ങളുമാണ് നടക്കുന്നത്.
‘മുൻപും പല രീതിയിൽ ഉള്ള വിമർശങ്ങൾ ഏറ്റു വാങ്ങിയ പ്രോഗ്രാം ആണ് സ്റ്റാർ മാജിക്. അതിൽ ഏറ്റവും കൂടുതൽ കേട്ടത് ബോഡി ഷെമിങ്ങ് കൂടുതൽ ആണ് എന്നുള്ളതാരുന്നു. സാബു മോൻ ഗസ്റ്റ് ആയി വന്നപ്പോൾ അത് ആ ഷോയിൽ തന്നെ പറയുകയും ചെയ്തു. എങ്കിൽ പോലും ഇതിലെ പല സ്കിറ്റുകളും നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്. തങ്കച്ചൻ എന്ന കലാകാരന്റെ കഴിവ് ഒരു പക്ഷെ പ്രേക്ഷകർ കണ്ടത് ഈ ഷോയിലൂടെ ആണ്. വിമർശങ്ങൾ വന്നപ്പോളും പലരും പറഞ്ഞ ന്യായം അവർ കൂട്ടുകാർ തമ്മിൽ കളിയാക്കുന്നത് ആണ്, അല്ലെങ്കിൽ പാവം കലാലരന്മാർ ആണ് എന്നുള്ളതാണ്.
അത് അങ്ങനെ കണ്ടാൽ തന്നെ കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചത് പരിധി വിട്ടു പോയി. ഒരു കലാകാരനെ വിളിച്ചു വരുത്തി അപമാനിക്കുക ആണ് എല്ലാവരും കൂടി ചേർന്ന് ചെയ്തത്. അതിനു മുന്നിൽ നിന്നത് ലക്ഷ്മി നക്ഷത്ര നവ്യ നായർ നിത്യ ദാസ് എന്നിവർ ആയിരുന്നു. ഒരു അർത്ഥത്തിൽ ഇവരുടെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നു എന്ന് തന്നെ പറയാം. ഒരു കലാകാരൻ അയാളുടെ കഴിവിന് അനുസരിച്ചു ചെയ്യുന്നതിനെ അംഗീകരിക്കണം എന്ന് ആരും പറയുന്നില്ല, പക്ഷെ ഇപ്രകാരം അപമാനിക്കാൻ പാടുള്ളതല്ല. ഏറ്റവും സന്തോഷം തോന്നിയ കാര്യം കണ്ട ഭൂരിഭാഗം ആളുകൾക്കും ഇതേ അഭിപ്രായം ആണെന്നുള്ളതാണ്’, വൈറലായ കുറിപ്പിൽ പറയുന്നു.
Post Your Comments