KollamCOVID 19KeralaNattuvarthaLatest NewsNews

കൊല്ലത്ത് ചികിത്സ കിട്ടാതെ ആംബുലൻസിൽ വച്ച് കോവിഡ് രോഗി മരിച്ചു

കൊ​ല്ലം: ചികിത്സ കിട്ടാതെ ആംബുലൻസിൽ വച്ച് കോവിഡ് രോഗി മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. കാ​ലി​ല്‍ വെ​രി​ക്കോ​സി​ന്‍റെ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം കോ​വി​ഡ് പോ​സി​റ്റീ​വാ​യ രോ​ഗി​യാ​ണ് ചി​കി​ത്സ കി​ട്ടാ​തെ കൊല്ലം ജില്ലയിൽ ആ​ശു​പ​ത്രി​യ്ക്ക് പു​റ​ത്ത് ആം​ബു​ല​ന്‍​സി​ല്‍ കി​ട​ന്ന് മ​രി​ച്ച​ത്. പ​ര​വൂ​ര്‍ പാ​റ​യി​ല്‍​കാ​വ് പു​തു​വ​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പാ​രി​പ്പ​ള്ളി പ​ള്ളി​വി​ള വീ​ട്ടി​ല്‍ ബാ​ബു(67)​ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ വച്ചായിരുന്നു മരണം.

Also Read:പാക്കിസ്ഥാന്‍ തങ്ങളുടെ അടുത്ത സുഹൃത്ത്, എല്ലാ സഹായവും നല്‍കി കൂടെ നില്‍ക്കുന്നു: പാക്കിസ്ഥാന് നന്ദി അറിയിച്ച് താലിബാന്‍

ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ബാബുവിനെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ക്കുകയായിരുന്നു. പക്ഷെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ രോ​ഗി​യെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​രു​ടെ പ്ര​തി​ഷേ​ധ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍ ആം​ബു​ല​ന്‍​സി​ലെ​ത്തി പ​രി​ശോ​ധി​ച്ചു മ​ട​ങ്ങുകയായിരുന്നു. രോ​ഗി​യ്ക്ക് സീ​രി​യ​സാ​യിരുന്നിട്ടും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ അ​റി​യി​ച്ചി​ട്ടും ആശുപത്രിയിൽ നിന്ന് തുടർ നടപടികൾ ഉണ്ടായില്ല. വീണ്ടും പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പി​പി​ഇ കി​റ്റ് ധ​രി​ച്ച്‌ ട്രോ​ളി​യു​മാ​യി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ​ത്തി​യ​പ്പോ​ഴേ​ക്കും രോ​ഗി മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ വീണ്ടും വലിയ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button