ഇസ്ലാമാബാദ്: എല്ലാ സഹായവും നല്‍കി കൂടെ നില്‍ക്കുന്ന പാക്കിസ്ഥാന്‍ ഭരണകൂടത്തിന് നന്ദിയും കടപ്പാടും അറിയിച്ച് താലിബാന്‍. താലിബാന്‍ വക്താവും വിവര സാങ്കേതിക വകുപ്പ് ഉപമന്ത്രിയുമായ സയ്ബുള്ള മുജാഹിദ്ദാണ് പാക്ക് ഭരണകൂടത്തിന് നന്ദി അറിയിച്ചത്. ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന പേരില്‍ ഭരണം ആരംഭിച്ചശേഷമുള്ള ആദ്യ ഔദ്യോഗിക പ്രസ്താവനയിലാണ് പാക്കിസ്ഥാന് നന്ദിയും കടപ്പാടും അറിയിച്ചത്.
അന്താരാഷ്ട്ര സമൂഹത്തില്‍ താലിബാന്‍ ഭരണകൂടത്തിന് സ്വീകാര്യത ലഭിക്കാന്‍ പാക്കിസ്ഥാന്റെ ഇടപെടലുകളും നിലപാടുകളും സഹായമായിട്ടുണ്ടെന്ന് സയ്ബുള്ള മുജാഹിദ്ദ് പറഞ്ഞു. കാബൂള്‍ – ഇസ്ലാമാബാദ് വിമാന സര്‍വീസ് സ്ഥിരമായി നടത്താനുള്ള അനുമതി ഇത്തരം സഹായങ്ങളുടെ തുടക്കമായി കാണുന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തും അയല്‍രാജ്യവുമാണെന്നും എല്ലാ സഹായവും നല്‍കി കൂടെ നില്‍ക്കുന്നതിന് നന്ദിയും കടപ്പാടും രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അതിര്‍ത്തിയിലുണ്ടായ ചില ഏറ്റുമുട്ടലുകളും പാക്കിസ്ഥാന്‍ പതാക താലിബാന്‍ ഭീകരര്‍ വലിച്ചെറിഞ്ഞതും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്നും അത് ചെയ്തവര്‍ ഇരുരാജ്യങ്ങളുടെയും പൊതു ശത്രുവാണെന്നും സയ്ബുള്ള പറഞ്ഞു.
Post Your Comments