ദുബായ്: മുൻ ധനമന്ത്രി ശൈഖ് ഹംദാന് ആദരാഞ്ജലികൾ അർപ്പിച്ച് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനമന്ത്രിയുമായി നിയമിതനായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഈ വർഷം മാർച്ചിലാണ് ശൈഖ് ഹംദാൻ അന്തരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ശൈഖ് ഹംദാന്റെ പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ധനമന്ത്രിയായിരുന്ന വ്യക്തിയാണ് ശൈഖ് ഹംദാൻ.
Read Also: യുവാവിന്റെ പരാതിയിൽ തത്തമ്മയെ കസ്റ്റഡിയിൽ എടുത്ത് പോലീസ്: തൃശ്ശൂരിൽ നടന്ന ഒരു വിചിത്രമായ കേസ്
ധനകാര്യ സഹമന്ത്രിയായി നിയമിതനായ ഉബൈദ് അൽ തായറിനും ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദനം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ശൈഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂമിനെയാണ് പുതിയ ധനകാര്യവകുപ്പ് മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായി പ്രഖ്യാപിച്ചത്. ദുബായിയിൽ പുതിയ ക്യാബിനറ്റ് രൂപീകരിക്കുകയും ചെയ്തു.
Post Your Comments