
ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ വിമർശനവുമായി പാകിസ്താന്‍ ജനത. സ്വന്തം രാജ്യത്തിന്റെ കാര്യത്തില്‍ ഇമ്രാന്‍ ഖാന്‍ ശ്രദ്ധ ചെലുത്തണമെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇന്നലെ ഐക്യരാഷ്‌ട്ര സഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാക് പ്രധാനമന്ത്രി ഇന്ത്യയുടെ രൂക്ഷ വിമര്‍ശത്തിന് ഇരയായിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങള്‍ തന്നെ പ്രധാനമന്ത്രിയ്‌ക്കെതിരെ രംഗത്ത് വന്നത്.
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത് കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ്. വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും, നാണ്യപ്പെരുപ്പവും രാജ്യത്തിന്റെയും ജനങ്ങളുടെയും അവസ്ഥ പരിതാപകരമാക്കുന്നു. ഇതിന് പുറമേ വൈദ്യുതി, വെള്ളം, ഇന്ധനം എന്നിവയ്‌ക്ക് അനുഭവപ്പെടുന്ന ക്ഷാമം ജനങ്ങളെ എരിതിയില്‍ നിന്നും വറ ചട്ടിയിലേക്കാണ് തള്ളിവിടുന്നത്. എന്നാല്‍ ഇതിനൊന്നും പരിഹാരം കാണാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറാകുന്നില്ലെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.
നിലവിലെ അവസ്ഥ മറികടക്കാന്‍ സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, കൊറോണ പ്രതിരോധം എന്നീ വിഷയങ്ങളിലാകണം ശ്രദ്ധ ചെലുത്തേണ്ടത്. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മാത്രമാണ് ഇമ്രാന്‍ ഖാന്റെ ശ്രദ്ധ. ആഗോളവേദികള്‍ ഉള്‍പ്പെടെ പാകിസ്താന്‍ പ്രയോജനപ്പെടുത്തുന്നത് കശ്മീരിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണെന്നും ജനങ്ങള്‍ പറയുന്നു.
Post Your Comments