കോഴിക്കോട്: മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം കണ്ണൂര്‍ സ്വദേശിയില്‍മിടിച്ചു തുടങ്ങി. കോഴിക്കോട് മെട്രോ ആശുപത്രിയില്‍ ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സര്‍ജറി പുലര്‍ച്ചെ മൂന്നരയ്ക്കാണ് പൂര്‍ത്തിയായത്. നേവിസിന്റെ ശരീരത്തിൽ നിന്ന് എട്ട് അവയവങ്ങളാണ് മാതാപിതാക്കൾ ദാനം ചെയ്തത്.
നേവിസ് ഒരു മാതൃകയാണെന്നാണ് സാമൂഹ്യമാധ്യമങ്ങൾ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. നേവിസിലൂടെ പുതിയ ജീവിതത്തിലേക്ക് ചുവടുകൾ വയ്ക്കുന്ന എട്ട് പേർക്കും ദീർഘായുസ്സ് നേർന്നുകൊണ്ട് പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.
ഫ്രാൻസിൽ വിദ്യാർത്ഥിയായിരുന്ന നേവിസ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ചയോടെ നേവിസിന് മസ്തിഷ്‌ക മരണം സംഭവിച്ചു. തുടര്‍ന്ന് നേവിസിന്റെ അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments