വടക്കാഞ്ചേരി: തത്തമ്മ തൊണ്ടി മുതലായി ഒരു കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷനിൽ. വനം-വന്യജീവി പരിരക്ഷയില്‍ ഷെഡ്യൂള്‍ നാല് പ്രകാരമാണ് തത്തമ്മയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തത്തയുടെ സുരക്ഷ മുന്‍നിര്‍ത്തി ചാലക്കുടി കൊന്നക്കുഴി വനം ഡെപ്യൂട്ടി റേഞ്ചാണ് തത്തയെ വനം വെറ്റിനറി ഡോക്ടര്‍ ഡേവിഡ് അബ്രാഹിമിന് കേസിന്റെ ഭാഗമായി കൈമാറിയിട്ടുണ്ട്.
അയൽവാസി അനധികൃതമായി വീട്ടില്‍ കൂട്ടിലിട്ട് വളര്‍ത്തുന്നു എന്ന യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തത്തയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. എന്നാൽ കേസിനെക്കുറിച്ച് വിശദ വിവരങ്ങള്‍ നല്‍കാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ചാലക്കുടി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഉത്തരവ് വരുന്നതോടെ തത്തയെ പറത്തി വിടുമെന്നാണ് അധികൃതർ പറയുന്നത്.
Post Your Comments