KeralaLatest NewsNewsIndia

‘രാജ്യത്ത് ഇസ്ലാം വ്യാപന പദ്ധതിയുണ്ടെന്നതിന് തെളിവില്ല, പ്രണയവും നാര്‍ക്കോട്ടിക്കുമായി ജിഹാദ് ചേർക്കരുത്’: പി ചിദംബരം

ന്യൂഡൽഹി: നാർക്കോട്ടിക്ക്/ലൗ ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി ചിദംബരം. പ്രണയവും നാര്‍ക്കോട്ടിക്കും യാഥാര്‍ത്ഥ്യമാണെന്നും എന്നാൽ, ഇതുമായി ജിഹാദ് ചേർക്കുന്നത് വികലമായ ചിന്തയാണെന്ന് പി ചിദംബരം വ്യക്തമാക്കി. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ചിദംബരത്തിന്റെ പ്രതികരണം.

Also Read:ഒരു റോഡ് നിര്‍മ്മിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല: അപമാനകരമെന്ന് കെ. സുരേന്ദ്രൻ

‘പ്രണയവും നാര്‍ക്കോട്ടിക്കും യാഥാര്‍ത്ഥ്യമാണ്. പക്ഷെ അതിനോട് ജിഹാദ് ചേര്‍ക്കുന്നത് വികലമായ ചിന്തയാണ്. മുസ്ലീങ്ങളെയും അല്ലാത്തവരെയും തെറ്റിക്കാനുള്ള പദ്ധതിയാണിത്. വാക്കിലൂടെ ലക്ഷ്യമിടുന്നത് മതഭ്രാന്താണ്. തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ബിഷപ്പിനെ പിന്തുണക്കുന്നതില്‍ അത്ഭുതമില്ല. അവര്‍ എങ്ങനെയാണ് ക്രിസ്ത്യാനികള്‍ പരിഗണിച്ചത് എന്നത് കൂടി നമ്മള്‍ ഓര്‍ക്കണം’, ചിദംബരം വ്യക്തമാക്കി.

സംഭവത്തിൽ പാലാ ബിഷപ്പിനെതിരെ പരസ്യ നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ചിദംബരം പ്രശംസിച്ചു. രാജ്യത്ത് ഇസ്ലാം വ്യാപന പദ്ധതിയുണ്ടെന്നതിന് ഇന്നേ വരെ ഒരു തെളിവുമില്ലെന്നും നിലവിലെ സാഹചര്യത്തിൽ ഇതുപോലെ പ്രസ്താവനകൾ നടത്തിയ ബിഷപ്പിന്റേത് കലാപാഹ്വാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെതിരെ പ്രതികരിച്ച പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും താൻ പ്രശംസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button