ErnakulamKeralaNattuvarthaLatest NewsNews

എകെ47, മയക്കുമരുന്ന്, ഗാന്ധി പ്രതിമ, തീവ്രവാദം, ഇതൊക്കെ പറഞ്ഞിട്ട് ദേ ദ്വീപിൽ തെണ്ടാൻ ഇറങ്ങിയിരിക്കുന്നു: ആയിഷ സുൽത്താന

ആ ജനത ദാഹിച്ചാൽ വെള്ളം തരും കാരണം അവർക്ക് പടച്ചോന്റെ മനസ്സാണ്

കൊച്ചി: ബിജെപി നേതാവ് എപി അബ്​ദുളളക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആയിഷ സുല്‍ത്താന. അബ്​ദുളളക്കുട്ടി ലക്ഷ ദ്വീപ് നിവാസികള്‍ക്കൊപ്പമുളള ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പങ്കുവച്ചു കൊണ്ടാണ് ഐഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ലക്ഷദ്വീപില്‍ ഗുണ്ടാ ആക്റ്റ് നടപ്പാക്കുന്നത് ലക്ഷദ്വീപില്‍ നിന്നും പിടിച്ച എ.കെ47നും മൂവായിരത്തോളമുള്ള മയക്കുമരുന്നും ഒക്കെ കൊണ്ടാണെന്ന് താങ്കള്‍ പറഞ്ഞിരുന്നല്ലോ എന്നും ഈ ഫോട്ടോയില്‍ കാണുന്നതാണോ താങ്കള്‍ പറഞ്ഞ എ.കെ47എന്നും ആയിഷ ചോദിച്ചു.

ആയിഷ സുൽത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മിസ്റ്റർ അബ്ദുള്ള കുട്ടി
താങ്കൾ ഇന്ന് ഒരു നാണവുമില്ലാതെ ദ്വീപിലിറങ്ങി ചുറ്റി കറങ്ങുമ്പോൾ താങ്കളോട് ഒരു ചോദ്യം? ലക്ഷദ്വീപിൽ ഗുണ്ടാ ആക്റ്റ് നടപ്പാക്കുന്നത് ലക്ഷദ്വീപിൽ നിന്നും പിടിച്ച Ak 47 ഉം മൂവായിരത്തോളമുള്ള മയക്കുമരുന്നും ഒക്കെ കൊണ്ടാണെന്ന് താങ്കൾ പറഞ്ഞിരുന്നല്ലോ, ഈ ഫോട്ടോയിൽ കാണുന്നതാണോ താങ്കൾ പറഞ്ഞ Ak47?
കൂടാതെ ഞങ്ങളെ മൊത്തം തീവ്രവാദികളും,ഗാന്ധി പ്രതിമ വെക്കാത്ത ആളുകളും ആക്കി മാറ്റി, ഈ ഫോട്ടോയിൽ ഉള്ളവരാണോ തീവ്രവാദികൾ…?
ഇതൊക്കെ പറഞ്ഞിട്ട് ദ്ദേ ദ്വീപിൽ തെണ്ടാൻ ഇറങ്ങിയിരിക്കുന്നു, അവരുടെ കയ്യിന്നു വെള്ളം വാങ്ങി കുടിക്കുന്നു, കുറച്ചെങ്കിലും നാണമുണ്ടോ…?

ആ ജനത ദാഹിച്ചാൽ വെള്ളം തരും കാരണം അവർക്ക് പടച്ചോന്റെ മനസ്സാണ്… ഹോസ്പിറ്റാലിറ്റിടെ കാര്യത്തിൽ മുന്നിലുള്ള ജനതയാണ് ലക്ഷദ്വീപ്ക്കാർ…
ആ അവരെയല്ലേ താങ്കളൊക്കെ ഇവടക്കിടന്നു തീവ്രവാദി ആക്കിയത്…
അതൊക്കെ പോട്ടെ കഴിഞ്ഞത് കഴിഞ്ഞു… താങ്കൾ ഇപ്പോ ദ്വീപിൽ എത്തി അവിടെ മൊത്തം തെണ്ടിയ സ്ഥിതിക്ക് താങ്കൾ തന്നെ പറയൂ
ആ നാട്ടിൽ ഗുണ്ടാആക്റ്റ് നിയമം നടപ്പാക്കണോ ?
ഗപ്പ് ഇപ്പൊ ഗുജ്‌റാത്ത് കൊണ്ട് പോയ സ്ഥിതിക്ക് അവർക്ക് അവകാശപ്പെട്ടതല്ലേ ആ ഗുണ്ടാ ആക്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button