News

എയര്‍ ആംബുലന്‍സ് എയര്‍ ഇന്ത്യാ വിമാനമല്ല, അത് ഇറക്കാന്‍ വിമാനത്താവളത്തിന്റെ ആവശ്യമില്ല: വീണ ജോർജിനെതിരെ സോഷ്യൽ മീഡിയ

മന്ത്രിയുടെ വിശദീകരണത്തിൽ എയർ ആംബുലൻസിനെ വിമാനമായിട്ടാണ് വിശേഷിപ്പിച്ചത്

തിരുവനന്തപുരം: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയം കോഴിക്കോട് ചികിത്സയിലുള്ള രോഗിക്ക് റോഡ് മാർഗ്ഗമാണ് എത്തിച്ചത് ഇതിനായി എയര്‍ ആംബുലന്‍സ് ഉപയോഗിക്കാത്തതിനെ തുടർന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കിലൂടെ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍, മന്ത്രിയുടെ വിശദീകരണത്തിൽ എയർ ആംബുലൻസിനെ വിമാനമായിട്ടാണ് വിശേഷിപ്പിച്ചത്. എയര്‍ ആംബുലന്‍സ് വിമാനമല്ലെന്ന് മന്ത്രിയുടെ അബദ്ധം ചൂണ്ടിക്കാട്ടി പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ശസ്ത്രക്രിയയ്ക്കായി ഹൃദയവുമായി വിമാനമാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്കും തുടര്‍ന്ന് കരിപ്പൂരില്‍നിന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്കും മാത്രമേ പോകാനാകൂവെന്നാണ് മന്ത്രി ഫേസ്ബുക്കിൽ വിശദീകരിച്ചത്. വിമാനത്താവളത്തില്‍ സമയം പാഴാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ നാല് മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ എന്നും മൂന്നു മണിക്കൂര്‍ കൊണ്ട് കോഴിക്കോട്ടെത്താനാകുമെന്നു കണക്കാക്കിയാണ് ഇങ്ങനെയൊരു മാര്‍ഗം അവലംബിച്ചതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.

‘രാജ്യത്ത് ഇസ്ലാം വ്യാപന പദ്ധതിയുണ്ടെന്നതിന് തെളിവില്ല, പ്രണയവും നാര്‍ക്കോട്ടിക്കുമായി ജിഹാദ് ചേർക്കരുത്’: പി ചിദംബരം

അതേസമയം, എയര്‍ ആംബുലന്‍സ് എയര്‍ ആംബുലന്‍സ് എയര്‍ ഇന്ത്യാ വിമാനമല്ലെന്നും ഹെലികോപ്ടറാണെന്നും ആളുകള്‍ മന്ത്രിയെ തിരുത്തുന്നു. കോഴിക്കോട്ട് ഹെലികോപ്ടറിന് ഇറങ്ങാവുന്ന നിരവധി ഹെലിപ്പാഡുകളുണ്ടെന്നും ജനം ചൂണ്ടിക്കാട്ടുന്നു. എയര്‍ ആംബുലന്‍സ് ഹെലികോപ്ടറാണ്. അത് ഇറക്കാന്‍ വിമാനത്താവളത്തിന്റെ ആവശ്യമില്ല. ആരോഗ്യ മന്ത്രി വിദ്യാഭ്യാസ മന്ത്രിക്ക് പഠിക്കരുത്. ഒരാൾ വ്യക്തമാക്കി. ഹെലികോപ്ടര്‍ സ്‌കൂള്‍ ഗ്രൗണ്ടിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമൊക്കെ ഇറക്കാം. അല്ലാതെ വിമാനത്താവളത്തില്‍ പോകേണ്ടെ ആവശ്യമില്ലെന്നും മന്ത്രിയുടെ പോസ്റ്റിനു താഴെ മറ്റൊരാൾ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button