ലണ്ടൻ : യുകെയില്‍ പെട്രോള്‍, ഡീസല്‍ ക്ഷാമം അതി രൂക്ഷമായി തുടരുകയാണ്. ഇന്ധനത്തിനായി വാഹനങ്ങളുടെ നീണ്ട നിരയാണ് എങ്ങും. പമ്പുകള്‍ മിക്കതും കാലിയായി അടച്ചു കഴിഞ്ഞു.
Read Also : ഗൾഫ് രാജ്യങ്ങൾക്കിടയിലെ കോവിഡ് രോഗമുക്തി നിരക്കിൽ കുവൈറ്റ് മുൻപന്തിയിൽ
പെട്രോള്‍ റേഷനിങ് ഏര്‍പ്പെടുത്തിയിട്ടും ആളുകള്‍ വണ്ടിയുമായി കൂട്ടത്തോടെ ഇറങ്ങിയതോടെ ഉള്ളതും കൂടി കാലിയായി. കോവിഡ് മഹാമാരിയില്‍ നിന്നും ജോലിയിലേക്ക് മടങ്ങി വരാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാകാത്തതും യൂറോപ്യന്‍ യൂണിയന്‍ ഡ്രൈവര്‍മാര്‍ മടങ്ങിപ്പോയതും എല്ലാം കൂടിയാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്കു വഴിവച്ചത്.
കിട്ടുന്നിടത്തു നിന്നൊക്കെ ജനങ്ങള്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചതോടെ പെട്രോള്‍ സ്റ്റേഷനുകള്‍ അതിവേഗം കാലിയാകുകയായിരുന്നു. ക്ഷാമം നേരിട്ടതോടെ ജനം ഇന്ധനം സ്റ്റോക്ക് ചെയ്യാന്‍ തുടങ്ങിയതോടെ പ്രതിസന്ധി വരും ദിവസങ്ങളിലും കൂടുതല്‍ രൂക്ഷമാകും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട എന്ന് സര്‍ക്കാര്‍ പറയുമ്പോഴും ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടാകുന്നില്ല.
Post Your Comments