സംസ്ഥാനത്ത് ഇനിമുതൽ കുട്ടികൾക്കും ഡി അഡിക്ഷൻ സെന്ററുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കും ഡി അഡിക്ഷൻ സെന്ററുകൾ ഒരുങ്ങുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന് പൊലീസിന്‍റെ ആഭിമുഖ്യത്തിലാണ് ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പോലീസുകാർക്ക് വേണ്ടി പണികഴിപ്പിച്ചതും നവീകരിച്ചതുമായ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

Also Read:ഏറ്റവും കൂടുതല്‍ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്‍കിയതിന്റെ അവിശ്വസനീയമായ റെക്കോര്‍ഡ് പാക്കിസ്ഥാന് : സ്‌നേഹ ദുബൈ

‘പൊലീസിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് മികച്ച നേട്ടമാണ് കൈവരിച്ചത്. വിരലില്‍ എണ്ണാവുന്ന പൊലീസ് സ്റ്റേഷനുകള്‍ക്ക് മാത്രമാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തത്. എത്രയും പെട്ടെന്നുതന്നെ ഇവയ്ക്കായി കെട്ടിടം നിര്‍മ്മിക്കു’മെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘മാതൃകാപരമായ പ്രവര്‍ത്തനം വഴി ജനസേവനത്തിന്‍റെ പ്രത്യേക മുഖമാകാൻ പൊലീസിന് കഴിഞ്ഞു. ജനങ്ങളെ സേവിക്കുന്നതില്‍ മറ്റാരെക്കാളും തങ്ങള്‍ മുന്നിലാണെന്ന് അനുഭവത്തിലൂടെ തെളിയിക്കാന്‍ പൊലീസ് സേനയ്ക്ക് കഴിഞ്ഞു’വെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
Leave a Comment