Latest NewsIndiaNews

പരോളിലുള്ളവര്‍ ജയിലിലേയ്ക്ക് മടങ്ങണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ

ന്യൂഡല്‍ഹി: പരോളും ഇടക്കാല ജാമ്യവും ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി. പരോള്‍ ലഭിച്ചവര്‍ ഈ മാസം 26മുതല്‍ ജയിലുകളിലേയ്ക്ക് മടങ്ങണമെന്നായിരുന്നു കേരള സര്‍ക്കാരിന്റെ ഉത്തരവ്. ഈ ഉത്തരവാണ് ഇപ്പോള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

Read Also : 15-കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: രണ്ടുപേര്‍ കൂടി പിടിയില്‍

നേരത്തെ, കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാര്‍ക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രിംകോടതി നീട്ടി നല്‍കിയിരുന്നു. തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. സുപ്രിംകോടതി ഉത്തരവ് സര്‍ക്കാര്‍ ലംഘിച്ചെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി രഞ്ജിത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button