മുംബൈ : 15-കാരിയെ കൂട്ടബലാത്സംഗം ചെയ്തകേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. ഇതോടെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ആകെ പിടിയിലായവരുടെ എണ്ണം 28 ആയി. നവി മുംബൈയില്‍നിന്നാണ് പ്രതികൾ പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. താനെ പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് നടത്തിയത്. എട്ടുമാസത്തിനിടെ നിരവധി തവണയാണ് 15കാരി കൂട്ടലബാത്സംഗത്തിനിരയായത്.
Read Also : സൗന്ദര്യ ശസ്ത്രക്രിയ ചെയ്തു, കിട്ടിയത് എട്ടിന്റെ പണിയെന്ന് കനേഡിയന്‍ സൂപ്പര്‍ മോഡല്‍
33 പേരെക്കുറിച്ചുള്ള വിവരങ്ങള്‍ പെൺകുട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്. ജനുവരി 29 നും സെപ്റ്റംബർ 22 നും ഇടയിൽ മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പെൺകുട്ടിയെ ക്രൂര കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 376, (ബലാത്സംഗം), 376 (എൻ) (ആവർത്തിച്ചുള്ള ബലാത്സംഗം), 376 (ഡി) (കൂട്ടബലാത്സംഗം), 376 (3) എന്നിവ പ്രകാരം 33 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
Post Your Comments