വെള്ളനാട് : കൂവക്കുടി പാലത്തില്‍ നിര്‍മിച്ച സംരക്ഷണവേലി തകർന്നതോടെ കരമനയാറിലേക്ക് മാലിന്യം തള്ളുന്നത് വര്‍ധിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത പഴയപാലത്തിനു സമാന്തരമായി പണിത പുതിയ പാലത്തിലും നിര്‍മാണവേളയില്‍ത്തന്നെ സംരക്ഷണവേലി തീര്‍ത്തിരുന്നു. പുതിയ പാലത്തിലെ വേലികളാണ് ഇപ്പോള്‍ നശിച്ചിരിക്കുന്നത്. വേലിയുടെ പല സ്ഥലങ്ങളിലും ഇരുമ്പു കമ്പികൾ തകര്‍ന്ന് വലിയ ദ്വാരങ്ങള്‍ വീണു. ഇതുവഴിയാണ് ആറ്റിലേക്ക് ഇപ്പോള്‍ മാലിന്യങ്ങള്‍ തള്ളുന്നത്.
എന്നാല്‍ ഈ മാലിന്യങ്ങൾ ഒഴുകിയെത്തുന്നതോ തലസ്ഥാന നഗരിയിലേയ്ക്ക് കുടിവെള്ളമായി എത്തുന്ന അരുവിക്കര ഡാമിലേക്കും. പുഴയുടെ സംരക്ഷണത്തിനും പാളത്തില്‍ നിന്നും പുഴയിലേക്ക് ആളുകള്‍ ചാടുന്നതും ഒഴിവാക്കുവാനുമാണ് വേലി കെട്ടിയത്. സംരക്ഷണവേലി നശിച്ചിട്ട് ഒരു വര്‍ഷമായിട്ടും അധികൃതര്‍ നവീകരണ നടപടികള്‍ സ്വീകരിക്കാത്തതില്‍ ജനരോഷം ശക്തമാണ്. വാട്ടർ അതോറിറ്റി അധികൃതര്‍ പി.ഡബ്ല്യു.ഡി. അധികൃതര്‍ക്ക് കത്തുനല്‍കിയെങ്കിലും ഫലമുണ്ടായില്ല.
Post Your Comments