ലണ്ടൻ : കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യുവ അധ്യാപിക സബീന നെസയുടെ മരണവുമായി ബന്ധപ്പെട്ട് 38 കാരന്‍ അറസ്റ്റില്‍. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. പാര്‍ക്കില്‍ വെച്ച് അധ്യാപികയെ അജ്ഞാതന്‍ കൊലപ്പെടത്തിയതാണെന്നു കുടുംബം പറയുന്നു.
Read Also : കോവിഡ് പ്രതിരോധത്തിൽ വിജയം കൈവരിച്ച് യു എ ഇ : വാക്‌സിനേഷനിലും മുന്‍പന്തിയില്‍
സൗത്ത് ഈസ്റ്റ് ലണ്ടനിലെ കിഡ്ബ്രൂക്കിലുള്ള കാറ്റര്‍ പാര്‍ക്കില്‍ ഇലകള്‍ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിലാണ് 28-കാരി സബീന നെസയുടെ മൃതദേഹം കണ്ടെത്തിയത്. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരെ ഭാഷ മെച്ചപ്പെടുത്താന്‍ സഹായിച്ചിരുന്ന മികച്ച അധ്യാപികയെ വീട്ടിലേക്ക് പോകുംവഴി വകവരുത്തുകയാണ് ചെയ്തതെന്നാണ് പോലീസ് കരുതുന്നത്.
സബീനയെ വെള്ളിയാഴ്ച വൈകുന്നേരം 8.30ഓടെയാണ് അക്രമിച്ചതെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ ഈ സമയത്ത് ഇവിടെ ജോഗിംഗ് ചെയ്യുന്നവരുടെയും, ഡോഗ് വാക്കേഴ്‌സിന്റെയും തിരക്കാണ്. സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എല്ലാ സമയത്തും സുരക്ഷിതരാകേണ്ടതുണ്ടെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.
Post Your Comments