ThiruvananthapuramLatest NewsKeralaEducationNewsEducation & Career

സ്കൂളുകൾ തുറക്കാറായി, അറ്റകുറ്റപണികള്‍ പാതിവഴിയില്‍: അനുവദിച്ച ഫണ്ട് നല്‍കാതെ സർക്കാർ

തിരുവനന്തപുരം: സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സ്കൂള്‍ മാനേജ്മെന്‍റുകൾ. സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമെടുത്തെങ്കിലും അറ്റകുറ്റപണികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച തുക നല്‍കാത്തത് അടിസ്ഥാനസൗകര്യ വികസനത്തിന് തിരിച്ചടിയാവുകയാണ്, ഇതിനെതിരെയാണ് നിലവിൽ സ്കൂൾ മാനേജ്മെന്‍റുകൾ രംഗത്ത് വന്നിരിക്കുന്നത്. ഹൈക്കോടതി വിധി പ്രകാരം ആഗസ്ത് 31നകം സ്കൂളുകള്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്.

ആസ്ബസ്റ്റോസ്, അലൂമിനിയം, ടിന്‍ ഷീറ്റ് മേല്‍ക്കൂരകളടക്കം ഇതിനായി പൂര്‍ണമായി മാറ്റി സ്ഥാപിക്കണം. എന്നാല്‍ 30 ശതമാനത്തിലധികം സ്കൂളുകള്‍ക്ക് ഇപ്പോഴും ഇതിന് കഴിഞ്ഞിട്ടില്ല. അറ്റകുറ്റപണികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ തുക നല്‍കാത്തതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യം പരിഗണിച്ച്‌ പല സ്കൂളുകളിലും ശുചിമുറികളടക്കം നവീകരിക്കേണ്ട അവസ്ഥയിലാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലായി 15892 സ്കൂളുകളാണ് നവംബര്‍ ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടത്. ഇതില്‍ 8182 സ്കൂളുകള്‍ എയ്ഡഡ് മേഖലയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button