ലണ്ടന്‍ : ബ്രിട്ടനില്‍ ഡ്രൈവര്‍മാരുടെ അഭാവം മൂലം നൂറോളം ഫൊര്‍കോര്‍ട്ടുകളാണ് സപ്ലൈ എത്താതെ പ്രതിസന്ധി നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പെട്രോള്‍ ടാങ്കറുകള്‍ ഓടിക്കാന്‍ സൈനികരെ ഇറക്കാനുള്ള പദ്ധതികളാണ് മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുന്നത്. യുകെയിലെ ഏറ്റവും വലിയ ഇന്ധന വിതരണ കമ്പനിയായ ഹോയറാണ് പെട്രോളും, ഡീസലും എത്തിക്കാന്‍ ബുദ്ധിമുട്ടുന്നതായി വെളിപ്പെടുത്തിയത്. ഡെലിവെറി നടത്താന്‍ ആവശ്യത്തിന് ടാങ്കര്‍ ഡ്രൈവര്‍മാരെ കിട്ടാനില്ലെന്ന് കമ്പനി വ്യക്തമാക്കി.
Read Also : കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ച് കുവൈറ്റ്
സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായാല്‍ ഓപ്പറേഷന്‍ എസ്‌ക്ലെയിന്‍ എന്ന പേരില്‍ അടിയന്തര പദ്ധതികള്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷം എച്ച്ജിവി ഡ്രൈവര്‍മാരുടെ കുറവാണ് ബ്രിട്ടന്‍ നേരിടുന്നതെന്ന് റോഡ് ഹോളേജ് അസോസിയേഷന്‍ പറഞ്ഞു.
സപ്ലൈയില്‍ പ്രശ്നങ്ങള്‍ നേരിട്ടതോടെ നിരവധി ഫൊര്‍കോര്‍ട്ടുകള്‍ അടച്ചതായാണ് റിപ്പോര്‍ട്ട്. മോട്ടോര്‍വേകളിലും, പ്രധാന റോഡുകളിലുമുള്ള പെട്രോള്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ധന വിതരണം. എനര്‍ജി ബില്ലുകള്‍ ഉയരുകയും, സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഷുകള്‍ കാലിയാവുകയും ചെയ്യുന്നതിന്റെ പ്രത്യാഘാതം കുടുംബങ്ങള്‍ അനുഭവിക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി.
Post Your Comments