വാഷിംഗ് മെഷീനുകൾ ഉപയോഗിച്ച് പതിവായി വസ്ത്രങ്ങൾ കഴുകുന്നത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദ്ധരുടെ വെളിപ്പെടുത്തൽ. വാഷിംഗ് മെഷീനുകളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഭൂമിയെ സംരക്ഷിക്കാൻ സാധിക്കുമെന്ന് ഇവർ അഭിപ്രായപ്പെടുന്നു. സൊസൈറ്റി ഓഫ് കെമിക്കൽ ഇൻഡസ്ട്രിയുടെ ഒരു സമീപകാല റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
പലരും വാഷിംഗ് മെഷീനുകൾ ഉപയോഗിച്ച് മിക്കപ്പോഴും അല്ലെങ്കിൽ എല്ലാ ദിവസവും അവരുടെ വസ്ത്രങ്ങൾ കഴുകുന്നത് മൂലം പാരിസ്ഥിതിക ആഘാതം ഉണ്ടാകുന്നുവെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ജീൻസ് മാസത്തിലൊരിക്കൽ മാത്രമേ കഴുകാവൂ എന്നാണു റിപ്പോർട്ടിൽ, വിദഗ്ദ്ധർ ആളുകളോട് ആവശ്യപ്പെടുന്നത്. അതേസമയം ജമ്പറുകൾ രണ്ടാഴ്ചയിലൊരിക്കൽ കഴുകണമെന്നും പൈജാമ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
അണ്ടർവെയർ, ജിം വസ്ത്രങ്ങൾ എന്നിവ പോലുള്ള അഴുക്കുപുരണ്ട/വിയർപ്പ് ഉള്ള വസ്ത്രങ്ങൾ എല്ലാ ദിവസം വൃത്തിയാക്കാം. ഇവ ദിവസവും കഴിക്കേണ്ടതിനാൽ വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നതിനുപകരം എല്ലാ ദിവസവും അടിവസ്ത്രം കൈകൊണ്ട് കഴുകാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ടോപ്പുകളും ടി-ഷർട്ടുകളും പോലുള്ള വസ്ത്രങ്ങൾ അഞ്ച് ദിവസം കൂടുമ്പോൾ വൃത്തിയാക്കണം.
‘വാഷിംഗ് മെഷീനുകൾ കണ്ടുപിടിക്കുന്നതിനുമുമ്പ്, വസ്ത്രങ്ങൾ കഴുകുന്നത് അധ്വാനമുള്ള ജോലിയായിരുന്നു. എന്നാൽ, ഇത് വഴി വസ്ത്രങ്ങൾ കുറേക്കാലം നീണ്ടുനിൽക്കുമായിരുന്നു’, സുസ്ഥിര വസ്ത്ര സംഘത്തിന്റെ സഹസ്ഥാപകൻ ഓർസോള ഡി കാസ്ട്രോ പറഞ്ഞു.
Post Your Comments