ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാൽ അടുത്ത നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യരുടെ മരണത്തിന് കാരണമായി കാലാവസ്ഥാ വ്യതിയാനം മാറുമെന്ന് പഠനം. നിലവിലെ കാലാവസ്ഥാ വ്യതിയാനം പൂർണമായും മനുഷ്യനിർമിതമാണ്. ഭാവിയെക്കുറിച്ചുള്ള മിക്ക പ്രവചനങ്ങളെയും പോലെ, ഇത് നിരവധി അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിലൊന്നാണ് ‘1000-ടൺ റൂൾ’ എന്ന പരുക്കൻ നിയമം. ‘1,000 ടൺ ഫോസിൽ കാർബൺ കത്തിച്ചാൽ ഭാവിയിൽ ഓരോ തവണയും ഒരു അകാലമരണം സംഭവിക്കും’ ഇതാണ് ‘1000-ടൺ റൂൾ’ നിയമം. മനുഷ്യരാശി കത്തിക്കുന്ന ഓരോ ആയിരം ടൺ കാർബണും ഭാവിയിലെ ഒരു വ്യക്തിയെ പരോക്ഷമായി മരണത്തിന് വിധിക്കുമെന്ന് പറയപ്പെടുന്നു.
ഇന്ന് മനുഷ്യൻ കത്തിക്കുന്ന ഫോസിൽ ഇന്ധനങ്ങൾ നാളെ അനേകം ജീവിതങ്ങൾക്ക് വിധിക്കുന്നത് മരണശിക്ഷയായിരിക്കും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മനുഷ്യമരണനിരക്കിനെക്കുറിച്ചുള്ള നിരവധി ലേഖനങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. അടുത്ത നൂറ്റാണ്ടിൽ, കാലാവസ്ഥാ ദുരന്തങ്ങളിൽ നിന്ന് ഒരു ബില്യൺ ആളുകൾ മരിക്കാനിടയുണ്ട് എന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. എനർജീസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം അതിന്റെ തീഷ്ണമായ കാലത്തിലേക്ക് കടക്കുകയാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
ഫോസിൽ ഇന്ധന ഉപയോഗം ഒഴിവാക്കി മറ്റ് മാർഗങ്ങൾ തേടുന്നതാണ് ഈ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനുള്ള പോംവഴി. കാർബൺ ഉദ്വമനമാണ് കാലാസ്ഥാ വ്യതിയാനത്തിന്റെ പ്രധാനകാരണമായി പറയപ്പെടുന്നത്. 40 ശതമാനത്തിലധികം കാർബൺ ഉദ്വമനത്തിന് എണ്ണ–വാതക വ്യവസായം ഉത്തരവാദികളാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ വിഭവശേഷിയുള്ള സമൂഹത്തിലെ കോടിക്കണക്കിന് ജനങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിക്കുകയെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ഓരോ വർഷവും പാരിസ്ഥിതിക ഘടകങ്ങൾ ഏകദേശം 13 ദശലക്ഷം ആളുകളുടെ ജീവൻ അപഹരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം നേരിട്ടോ അല്ലാതെയോ എത്ര മരണങ്ങൾ സംഭവിച്ചുവെന്ന് വ്യക്തമല്ല. ചില വിദഗ്ധർ വാദിക്കുന്നത് അസാധാരണമായ താപനില ഇതിനകം തന്നെ പ്രതിവർഷം അഞ്ച് ദശലക്ഷം ജീവൻ അപഹരിച്ചിരിക്കാം എന്നാണ്. മറ്റ് കണക്കുകൾ വളരെ കുറവാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ പലവിധമാണ് എന്നതാണ് പ്രശ്നത്തിന്റെ ഒരു ഭാഗം. വിളനാശം, വരൾച്ച, വെള്ളപ്പൊക്കം, അതിരൂക്ഷമായ കാലാവസ്ഥ, കാട്ടുതീ, സുനാമി എന്നിവയെല്ലാം സൂക്ഷ്മവും സങ്കീർണ്ണവുമായ രീതിയിൽ മനുഷ്യജീവിതത്തെ സ്വാധീനിക്കും.
ഈ കാലാവസ്ഥാ ദുരന്തങ്ങളുടെ ഭാവി മരണസംഖ്യ പ്രവചിക്കുന്നത് അന്തർലീനമായ അപൂർണ്ണമായ ജോലിയാണ്. എന്നാൽ പിയേഴ്സും അദ്ദേഹത്തിന്റെ സഹ രചയിതാവായ ഓസ്ട്രിയയിലെ ഗ്രാസ് സർവകലാശാലയിൽ നിന്നുള്ള റിച്ചാർഡ് പാർൺകട്ടും ഇതിനായി രണ്ടും കൽപ്പിച്ച് ഇറങ്ങിത്തിരിക്കുകയായിരുന്നു. സാങ്കേതികമായി, 1000-ടൺ നിയമം സാധ്യമായ കാലാവസ്ഥാ ഫീഡ്‌ബാക്ക് ലൂപ്പുകളെ കണക്കിലെടുക്കുന്നില്ല, ഇത് ഭാവിയിൽ കാർബൺ ഉദ്‌വമനത്തിൽ നിന്നുള്ള പാരിസ്ഥിതിക തകർച്ചയെ കൂടുതൽ വഷളാക്കും എന്നാണ് ഇവരുടെ പഠനത്തിൽ പറയുന്നത്.
Post Your Comments