ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ധു രാജ്യത്തിന് തന്നെ ഭീഷണിയെന്ന് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സിദ്ധു പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായി തുടര്‍ന്നാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് പത്ത് സീറ്റ് പോലും നേടാതെ ദയനീയമായി പരാജയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ചന്നി മികച്ചയാളും ബുദ്ധിമാനുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവജ്യോത് സിദ്ധുവിന്റെ സ്വാധീനത്തില്‍ പെടാതിരുന്നാല്‍ ചന്നിക്ക് മികച്ച ഭരണം കാഴ്ചവെക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയത്തില്‍ മതിയായ അനുഭവപരിചയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജി വയ്ക്കുന്നതിന് മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് ഹൈക്കമാന്റിന് താന്‍ രാജിക്കത്ത് കൈമാറിയിരുന്നതാണ്. എന്നാല്‍ അന്ന് തന്നോട് മുഖ്യമന്ത്രിയായി തുടരാന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും പിന്നീട് തന്നെ പുറത്താക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
Post Your Comments