റാഞ്ചി: പ്രഭാത സവാരിക്കിറങ്ങിയ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് സി.ബി.ഐ കണ്ടെത്തി. ജഡ്ജിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മനഃപൂര്‍വ്വമാണ് ഓട്ടോറിക്ഷാ അദ്ദേഹത്തെ ഇടിച്ചതെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ അറിയിച്ചു. റാഞ്ചി ജില്ലാ കോടതി ജഡ്ജി ഉത്തം ആനന്ദാണ് കൊല്ലപ്പെട്ടത്.
Read Also : എടിഎമ്മിൽ നിന്നും കണ്ടെത്തിയ പണം തിരികെ ഏൽപ്പിച്ചു: ഇന്ത്യൻ പ്രവാസിയെ ആദരിച്ച് അജ്മാൻ പോലീസ്
ഇക്കഴിഞ്ഞ ജൂലായ് 28നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രഭാത നടത്തത്തിനിറങ്ങിയ അദ്ദേഹത്തെ ഓട്ടോറിക്ഷ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജഡ്ജിയുടെ മരണത്തിനു പിന്നാലെ ഓട്ടോ ഡ്രൈവറായ ലഖന്‍ വര്‍മ്മ, സഹായി രാഹുല്‍ വര്‍മ്മ എന്നിവര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ഇത് സാധാരണ അപകട മരണമല്ലെന്നും കൊലപാതമാണെന്നും കാണിച്ച് ജഡ്ജിയുടെ ബന്ധുക്കള്‍ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു സിബിഐ അന്വേഷണം ആരംഭിച്ചത്.
കുറ്റകൃത്യം നടന്ന സംഭവം പുന:രാവിഷ്‌കരിച്ചും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും 3ഡി പരിശോധനയിലും ഫോറന്‍സിക് തെളിവുകളുമെല്ലാം കാണിക്കുന്നത് ജഡ്ജിയെ കരുതിക്കൂട്ടി വകവരുത്തിയതാണെന്ന് സി.ബി.ഐ വ്യക്തമാക്കി. ഗുജറാത്ത്, ഗാന്ധിനഗര്‍, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ നാല് ഫോറന്‍സിക് സംഘവുമായി നടത്തിയ വിശകലനത്തിലാണ് കൊലപാതകമാണെന്ന് ഉറപ്പിച്ചത്.
അറസ്റ്റിലായ രണ്ട് പ്രതികളെ ഗുജറാത്തില്‍ ബ്രെയിന്‍ മാപ്പിംഗ്, നുണ പരിശോധന എന്നീ ടെസ്റ്റുകള്‍ നടത്തിയെന്നും അതിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണെന്നും സി.ബി.ഐ വ്യക്തമാക്കി.
Post Your Comments