അജ്മാൻ: എടിഎമ്മിൽ നിന്നും കണ്ടെത്തിയ തുക തിരികെ ഏൽപ്പിച്ച ഇന്ത്യൻ പ്രവാസിയെ ആദരിച്ച് അജ്മാൻ പോലീസ്. പ്രവാസിയുടെ സത്യസന്ധതയും നല്ല മനസും കണക്കിലെടുത്താണ് അജ്മാൻ പോലീസിന്റെ നടപടി.
പാണ്ഡ്യൻ എന്ന പ്രവാസിയെയാണ് അജ്മാൻ പോലീസ് ആദരിച്ചത്. എടിഎമ്മിൽ നിന്നും കിട്ടിയ തുക തിരികെ നൽകി പാണ്ഡ്യൻ ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റിയെന്ന് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് ഓഫീസ് ഡയറക്ടർ കേണൽ അബ്ദുള്ള ഖൽഫാൻ അബ്ദുള്ള അൽ നുഐമി വ്യക്തമാക്കി. പാണ്ഡ്യന് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു.
തങ്ങളെ സഹായിക്കുന്നവരെ ആദരിക്കാൻ അജ്മാൻ പോലീസ് ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സമൂഹത്തോടുള്ള ധാർമ്മിക കടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടപാടുകാരൻ എടിഎമ്മിൽ നിന്നും പണം പിൻവലിച്ച ശേഷം എടുക്കാൻ മറന്നതാകാമെന്നും പണം കണ്ടെത്തിയപ്പോൾ തന്റെ പക്കൽ നിന്നുമാണ് പണം നഷ്ടപ്പെട്ടതെങ്കിലോയെന്ന് ചിന്തിക്കുകയും ചെയ്തുവെന്നാണ് പാണ്ഡ്യൻ പറയുന്നത്.
Read Also: ദുബായ് എക്‌സ്‌പോയിൽ ഫസ്റ്റ് എയ്ഡ് ബൂത്ത് ബൂത്ത് സംഘടിപ്പിക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ
Post Your Comments