കൊച്ചി: മതനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൈപ്പത്തി വെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടിജെ ജോസഫിനെ തേടിയെത്തുന്നത് കേന്ദ്ര പദവി. ടി.ജെ ജോസഫ് ദേശീയ ന്യൂനപക്ഷ കമ്മീഷനംഗമാകുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് . കമ്മീഷനിലെ ക്രൈസ്തവ പ്രതിനിധിയായിട്ടാണ് ടി.ജെ ജോസഫിന്റെ നിയമനം.
പുതിയ പദവി സംബന്ധിച്ച് പ്രൊഫ. ടിജെ ജോസഫുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിലെ ഒരു വിരമിച്ച ബിഷപ്പിനെ ഈ പദവിയിലേക്ക് കൊണ്ടുവരാനാണ് നേരത്തെ ബിജെപി നീക്കം നടത്തിയിരുന്നത്. എന്നാല്‍ നിലവിലെ നര്‍ക്കോട്ടിക് ലൗ ജിഹാദ് ഇതിന് തടസമായേക്കുമെന്ന് കേന്ദ്രം വിലയിരുത്തി. ഇതേത്തുടര്‍ന്നാണ് പ്രൊഫ.ടി.ജെ ജോസഫിനെ ന്യൂനപക്ഷ കമ്മീഷന്‍ അംഗം ആക്കാമെന്ന തീരുമാനം ബിജെപി കൈക്കൊണ്ടത്.
ബിജെപി നേതാവും രാജ്യസഭാ എംപിയുമായിരുന്ന സുരേഷ് ഗോപി ബുധനാഴ്ച പ്രൊഫ. ടിജെ ജോസഫിനെ സന്ദര്‍ശിച്ചിരുന്നു. 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകനായ പ്രൊഫ. ടി. ജെ. ജോസഫിന്റെ കൈപ്പത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിമാറ്റിയത്.
Post Your Comments