കൊച്ചി: പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ ശിക്ഷ വിധിച്ച കോടതി, സുപ്രധാന നിരീക്ഷണങ്ങളാണ് നടത്തിയത്. തീവ്രവാദ പ്രവര്‍ത്തനമാണ് നടന്നതെന്നും പ്രതികളുടെ പ്രവൃത്തി മതേതര സൗഹാര്‍ദത്തിന് പോറലേല്‍പ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു. അധ്യാപകന്റെ കൈവെട്ടിയതിലൂടെ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാന്‍ ശ്രമിച്ചു. പ്രതികള്‍ നിയമം കയ്യിലെടുത്ത് സ്വന്തമായി നടപ്പാക്കാന്‍ ശ്രമിച്ചു. അധ്യാപകന് ചെയ്തത് മതനിന്ദ ആണെന്ന് സ്വയം പ്രഖ്യാപിച്ച് ശിക്ഷ നടപ്പാക്കിയെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ പ്രവൃത്തി പ്രകൃതമാണെന്നും സമാന സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി വേണമെന്നും കോടതി മുന്നറിയിപ്പ് നല്കി. പ്രതികള്‍ക്ക് മാനസാന്തരം ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
Read Also: ഏക സിവിൽ കോഡിനെതിരെ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം: മുഖ്യമന്ത്രി
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ, കേരള മന:സാക്ഷിയെ ആകെ ഞെട്ടിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും കോടതി ശിക്ഷിച്ചു. മുഖ്യപ്രതികളായ പ്രതികളായ സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 9, 11, 12 പ്രതികളായ നൗഷാദും മൊയ്തീന് കുഞ്ഞും അയൂബും 3 വര്‍ഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വര്‍ഷം ശിക്ഷിക്കപ്പെട്ടവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ടി.ജെ. ജോസഫിന് എല്ലാം പ്രതികളും ചേര്‍ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി വിധിച്ചു.
Post Your Comments