തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം ഇന്നുമുതല്‍. ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആകെ 2,71,136 മെറിറ്റ് സീറ്റിലേക്ക് 4,65,219 പേര് അപേക്ഷിച്ചിരുന്നു. ഇതില്‍ 2,18,413 പേര്‍ക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട സീറ്റ് ചേര്‍ത്താല്‍പോലും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സീറ്റുണ്ടാകില്ല.
അലോട്ട്മെന്റ് ലഭിച്ചവര്‍ അലോട്ട്മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയ സമയത്ത് രക്ഷാകര്‍ത്താവിനൊപ്പം ആവശ്യമായ രേഖകളുടെ അസ്സല് സഹിതം സ്കൂളില്‍ ഹാജരാകണം. വ്യാഴാഴ്ച രാവിലെ ഒമ്ബതിന് ആരംഭിക്കുന്ന പ്രവേശനം ഒക്ടോബര്‍ ഒന്നിന് വൈകീട്ട് അഞ്ചിന് അവസാനിക്കും. www.admission.dge.kerala.gov.in ലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്യണം.
‘First Allot Result’ എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് വിവരം പരിശോധിക്കാം. കാന്‍ഡിഡേറ്റ് ലോഗിനിലെ ‘First Allot Result’ എന്ന ലിങ്കില്‍നിന്ന് അലോട്ട്മെന്റ് ലെറ്റര്‍ ലഭിക്കും. അതേസമയം സീറ്റ് ക്ഷാമത്തില്‍ മുന്‍വര്‍ഷത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് ഇത്തവണയുമെന്ന് വ്യക്തം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ആദ്യ അലോട്ട്മെന്റില്‍ പുറത്താണ്.
Post Your Comments