സംസ്ഥാനത്ത് ഒന്നാം ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള മൂന്നാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാൻ അവസരം. ഇന്ന് രാവിലെ 9.00 മണിക്ക് അഡ്മിഷൻ വെബ്സൈറ്റിൽ സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള സ്കൂൾ തിരിച്ചുള്ള ഒഴിവും, മറ്റ് വിവരങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്. തുടർന്ന് രാവിലെ 10.00 മണി മുതൽ വിദ്യാർത്ഥികൾക്ക് മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. നിലവിൽ, അനുവദിച്ചിട്ടുള്ള 97 അധിക ബാച്ചുകളിലെ സീറ്റുകൾ കൂടി ഉൾപ്പെടുത്തി സ്കൂൾ, കോമ്പിനേഷൻ അലോട്ട്മെന്റിന് ശേഷവും സംസ്ഥാനത്താകെ 24,766 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്.
പ്ലസ് വൺ പ്രവേശനത്തിനുള്ള മുഖ്യ അലോട്ട്മെന്റുകളിലും, സപ്ലിമെന്ററി അലോട്ട്മെന്റുകളിലും അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികളെയും, ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത വിദ്യാർത്ഥികളെയും മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതാണ്. അതേസമയം, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്കും, അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്ത വിദ്യാർത്ഥികൾക്കും, മെറിറ്റ് ക്വാട്ടയിൽ നിന്ന് പ്രവേശനം ക്യാൻസൽ ചെയ്തവർക്കും, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങിയവർക്കും മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ സാധിക്കുകയില്ല.
Also Read: എടിഎം കാർഡുപയോഗിച്ച് പണമെടുത്തു: കർണാടക പൊലീസ് കേരള പൊലീസിന്റെ കസ്റ്റഡിയില്‍, സംഭവമിങ്ങനെ
Post Your Comments