ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ രാവിലെ പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10.00 മണിക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നേടാൻ സാധിക്കുന്ന തരത്തിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 10.00 മണിക്ക് ശേഷം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രക്ഷിതാവിനോടൊപ്പം വിദ്യാലയങ്ങളിൽ പ്രവേശനം നേടേണ്ടതാണ്. ചൊവ്വാഴ്ച വൈകിട്ട് 4.00 മണി വരെയാണ് പ്രവേശനം നേടാൻ സാധിക്കുക.
മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 25,735 ഒഴിവിൽ 12,487 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 11,849 അപേക്ഷകളാണ് പരിഗണിക്കുക. http://www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ അലോട്ട്മെന്റ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ കാൻഡിഡേറ്റ് ലോഗിനിലെ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ സ്കൂളിൽ പ്രവേശനം നേടേണ്ടതാണ്. മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം പൂർത്തിയാക്കിയാൽ, ഇതിനുശേഷമുള്ള അലോട്ട്മെന്റ് വിശദാംശങ്ങൾ ബുധനാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
Also Read: കൊച്ചിയിൽ മാലിന്യ ശേഖരണം ഇനി ഹൈടെക് ആകുന്നു: 2.39 കോടി ചെലവിൽ പുതിയ ഇ കാർട്ടുകൾ
Post Your Comments