ദുബായ്: ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ പതാകയ്ക്ക് കീഴിൽ തന്നെ അഫ്ഗാൻ ടീം കളിക്കും. താലിബാൻ പതാകയ്ക്ക് കീഴിൽ കളിക്കാൻ ടീം തീരുമാനിച്ചിരുന്നെങ്കിൽ ലോകകപ്പിൽ നിന്ന് ഐസിസി അഫ്ഗാനിസ്ഥാനെ വിലക്കും. എന്നാൽ അഫ്ഗാൻ പതാകയ്ക്ക് കീഴിൽ കളിക്കാൻ ബോർഡ് സമ്മതിച്ചാൽ ടീം ലോകകപ്പിൽ പങ്കെടുക്കും.
ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 പോരാട്ടങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.
Read Also:- ഈ ശീലങ്ങളൊക്കെ ശരീരത്തിന്റെ മെറ്റബോളിസം ഇല്ലാതാക്കും
യോഗ്യതാ മത്സരത്തിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യം നടക്കുക. സ്കോട്ട്‌ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലാൻഡ്, നെതർലാൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണുള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.
Post Your Comments