തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ പൊലീസിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തിരുവനന്തപുരത്തെ പൊലീസ് ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു. കഞ്ചാവ്, ലഹരിമരുന്ന് വേട്ടക്കായി രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കേസുകളില്‍ കൃത്രിമം കാട്ടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also : അവസാനം ഇന്ത്യയുടെ അടുത്ത് മുട്ടുമടക്കി ബ്രിട്ടണ്‍, കൊവിഷീല്‍ഡിനെ അംഗീകരിച്ചു
ലഹരിസംഘങ്ങള്‍ക്ക് പുറമെ പൊലീസിന് തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തത്ക്കാലം സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ ലഹരിപരിശോധന നടത്തേണ്ടെന്ന് തീരുമാനിച്ചത്.
അടുത്തിടെ തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് പരിധിയിലും പേട്ട സ്റ്റേഷന്‍ പരിധിയിലും പിടിച്ച ചില കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
ലഹരിമരുന്ന് പിടികൂടുന്ന സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ ടാര്‍ഗറ്റ് തികയ്ക്കാന്‍ വേണ്ടി മയക്കുമരുന്ന് കച്ചവടക്കാരുടെ സഹായത്തോടെ നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുകയാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ലഹരിമരുന്ന് പിടികൂടുന്ന കേസുകളില്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാത്തതും മറ്റുമാണ് സംശയത്തിനിടയാക്കിയത്.കേസുകള്‍ പിടിക്കുന്നതായി വരുത്തിതീര്‍ക്കാന്‍ റോഡരികില്‍ കഞ്ചാവ് പൊതികള്‍ ഉപേക്ഷിച്ച് ഇത് പിടിച്ചെടുക്കുന്ന സംഭവങ്ങളുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് വിശദമായ അന്വേഷണം നടത്തിയത്.
കഞ്ചാവ് വഴിയരികില്‍ ഉപേക്ഷിച്ച ശേഷം ലോക്കല്‍ പൊലീസിനെ കൊണ്ട് കേസെടുപ്പിക്കുന്നു. തലസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്നാട്, ആന്ധ്ര എന്നിവങ്ങളിടങ്ങളില്‍ നിന്നാണ് വലിയ അളവില്‍ കഞ്ചാവ് പൊലീസ് വാഹനത്തില്‍ കൊണ്ടുവന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തി ചിലരെ കൊണ്ടുവന്ന് പ്രതിയാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments