ന്യൂഡല്‍ഹി: ഇന്ത്യയോടുള്ള ചിറ്റമ്മനയം അവസാനിപ്പിച്ച് ബ്രിട്ടണ്‍. ഒടുവില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന അസ്ട്ര സെനക വാക്‌സിനായ കൊവിഷീല്‍ഡ് ബ്രിട്ടണ്‍ അംഗീകരിച്ചു. ബ്രിട്ടന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ ഇന്ത്യ ശക്തമായി മുന്നറിയിപ്പ് നല്‍കിയതോടെയാണ് ബ്രിട്ടണ്‍ നിലപാട് തിരുത്തിയത്. എന്നാല്‍ ഇന്ത്യ നല്‍കുന്ന വാക്സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ബ്രിട്ടണില്‍ എത്തുന്ന ഇന്ത്യക്കാര്‍ ക്വാറന്റൈനില്‍ തുടരേണ്ടി വരും.
Read Also : യുഎഇയിൽ ചില സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ല; സാമൂഹിക അകലം പാലിക്കണമെന്ന് നിർദ്ദേശം
കൊവിഷീല്‍ഡ് രണ്ടു ഡോസും കുത്തിവച്ച് ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാരെ, വാക്‌സിനേറ്റ് ചെയ്യാത്തവരായി കണക്കാക്കി പത്തു ദിവസം ക്വാറന്റൈനിലാക്കാനായിരുന്നു തീരുമാനം. ഇതു മാറ്റിയില്ലെങ്കില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യയും നിര്‍ബന്ധിതമാകുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ബ്രിട്ടണെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബ്രിട്ടണ്‍ തീരുമാനം മാറ്റിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസുമായി ഈ പ്രശ്‌നം ചര്‍ച്ച ചെയ്തപ്പോഴാണ് ഇന്ത്യയുടെ നിലപാട് ജയശങ്കര്‍ വ്യക്തമാക്കിയത്. ക്വാറന്റൈന് പുറമേ പി.സി.ആര്‍ ടെസ്റ്റും മറ്റു നിയന്ത്രണങ്ങളും ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ ശക്തമായ നിലപാടുമായി മുന്നോട്ടു പോയത്.
Post Your Comments