കുവൈറ്റ് സിറ്റി : കുവൈത്തില്‍ റസ്റ്റാറന്റ് മേഖലയില്‍ തൊഴിലാളിക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്. ഹോട്ടൽ തൊഴിലാളികളുടെയും ഡെലിവറി ഡ്രൈവർമാരുടെയും കടുത്ത ക്ഷാമം മൂലം ഹോട്ടൽ മേഖല വൻ പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ട്.
Read Also : ഐപിഎല്‍ കാണാന്‍ യുഎഇ യിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക് : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കോവിഡ് മൂലം വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്റ് നിലക്കുകയും നിരവധി തൊഴിലാളികള്‍ കഴിഞ്ഞവര്‍ഷം കുവൈത്ത് വിടുകയും ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 8641 റസ്റ്റാറന്റ് ജോലിക്കാര്‍ കുവൈത്ത് വിട്ടു. കോവിഡ് പ്രതിസന്ധി ആരംഭിച്ച 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കണക്കാണിത്. റസ്റ്റാറന്റ് ഫെഡറേഷന് പുറത്തുവിട്ട കണക്കുകളില്‍ കൂടുതലും വലിയ കഫേകളും റസ്റ്റാറന്റുകളുമാണ്.
കൊറോണ കാരണം മാസങ്ങലോളം അടച്ചിടേണ്ടിവന്നതോടെ പല സ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചുവിട്ടു. നിരവധി പേര് കുവൈത്ത് വിട്ടു. 60 വയസ്സിനു മുകളിലുള്ള ബിരുദമില്ലാത്ത തൊഴിലാളികള്‍ക്ക് വിസ പുതുക്കി നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഈ മേഖലയെ ബാധിച്ചു. ഇത്തരം തൊഴിലാളികളില്‍ അധികവും ജോലി ചെയ്തിരുന്നത് റസ്റ്റാറന്റുകളിലായിരുന്നു.
ഇന്ത്യന്‍ റസ്റ്റാറന്റുകളിലും തൊഴിലാളി ക്ഷാമം രൂക്ഷമാണെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. മാന്ദ്യം മാറിയിട്ടില്ലാത്ത അവസ്ഥയിലും ഉയര്‍ന്ന ശമ്പളത്തിന് ജോലിക്കാരെ നിയമിക്കേണ്ടിവരുന്നത് പ്രയാസം സൃഷ്ടിക്കുന്നുവെന്ന് സ്ഥാപന ഉടമകള്‍ പറയുന്നു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും റിക്രൂട്ട്മെന്റിന് അനുമതി നല്‍കണമെന്നും കുവൈത്ത് റസ്റ്റാറന്റ്സ് ആന്‍ഡ് കഫേസ് ഫെഡറേഷന് മേധാവി ഫഹദ് അര്ബഷ് ആവശ്യപ്പെട്ടു.
Post Your Comments