KannurLatest NewsKeralaNattuvarthaNews

മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി: വീട്ടമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്

പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. പയ്യന്നൂർ സ്വദേശിനിയായ വീട്ടമ്മയെ കോഴിക്കോട് പോലീസ് ആണ് പിടികൂടിയത്. മാട്ടൂർ സ്വദേശിയായ ഹാരിസിനൊപ്പമാണ് വീട്ടമ്മ ഒളിച്ചോടിയത്. പതിനൊന്ന് വയസ് മാത്രം പ്രായമുള്ള മകളെ ഉപേക്ഷിച്ചാണ് യുവതി വീടുവിട്ടത്.

Also Read:‘ഞങ്ങള്‍ക്ക് ഒരു അവസരം തരണം, അഫ്ഗാനില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്’: ലോകനേതാക്കളോട് താലിബാന്‍

കഴിഞ്ഞ മാസം ആറാം തീയതി ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വീട്ടമ്മയെ കാണാതായതിനൊപ്പം വീട്ടിൽ നിന്ന് സ്വർണവും നാല് ലക്ഷത്തോളം രൂപയും കാണാതായിരുന്നു. ഇതോടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്നും കാമുകനൊപ്പം പോയതാകാമെന്നും വീട്ടുകാർ സംശയം പ്രകടിപ്പിച്ചു. ഇതോടെ പോലീസ് അനേഷണം ആരംഭിച്ചു.

ഒളിച്ചോടിയപ്പോൾ യുവതി തന്റെ സിം കാർഡ് നശിപ്പിച്ചിരുന്നു. ഇതിനാൽ, അന്വേഷണം ആദ്യം മന്ദഗതിയിലായിരുന്നു. പിന്നീട് സെല്ലും പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഹാരിസിന്റെ ആവശ്യപ്രകാരമാണ് യുവതി പണവും സ്വർണവും കൊണ്ടുപോയതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button