ബെംഗളൂരു: ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. ബന്നാര്‍ഘട്ട റോഡിലുള്ള മന്ദ്‌റി അസ്പയര്‍ പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്ളാറ്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഒരു സ്ത്രീയും കുട്ടിയുമാണ് ഈ ഫ്ളാറ്റിലുണ്ടായിരുന്നത്. തീപടര്‍ന്നതോടെ ഇവര്‍ ബാല്‍ക്കണിയിലേക്ക് ഓടിയെങ്കിലും രക്ഷപ്പെടാനായില്ല. സമീപവാസികള്‍ രക്ഷപ്പെടുത്താന്‍ തീവ്രശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലംകണ്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് മറ്റുള്ളവര്‍ക്ക് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സിന്റെ ഇടപെടലില്‍ തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചില്ല.
Post Your Comments