Latest NewsIndiaNews

പുതിയ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

രാവിലെ 11നാണ് ചരണ്‍ജിത്​ സിങ്​ ചന്നി പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

ന്യൂഡല്‍ഹി: പഞ്ചാബിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പി പങ്കെടുക്കില്ല. വലിയ ആള്‍ക്കൂട്ടം ഒഴിവാക്കി കൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങില്‍ 40 പേര്‍ മാത്രമാണ് പങ്കെടുക്കുക. അതിനാലാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് എത്തിയത്.

രാവിലെ 11നാണ് ചരണ്‍ജിത്​ സിങ്​ ചന്നി പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പഞ്ചാബിന്‍റെ 16മത് മുഖ്യമന്ത്രിയും ഈ പദവിയിലെത്തുന്ന ആദ്യ ദലിത് വിഭാഗക്കാരനുമാണ് ചന്നി. അമ്പത്തെട്ടുകാരനായ ചരണ്‍ജിത്​ സിങ്​ ചന്നി, അമരീന്ദര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു.

Read Also: മുസ്ലിം ന്യൂനപക്ഷത്തിന് വിശ്വസിച്ച് അണിചേരാൻ പറ്റിയ രാഷ്ട്രീയ പാർട്ടിയില്ല: എസ്കെഎസ്എസ്എഫ് നേതാവ്

പഞ്ചാബ്​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ നവ്​ജ്യോത്​ സിങ്​ സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്​ രാജിവെച്ചതോടെ വിളിച്ചു ചേര്‍ത്ത നിയമസഭകക്ഷി യോഗത്തിലാണ് ചരണ്‍ജിത്​ സിങ്​ ചന്നിയെ പുതിയ നേതാവായി തെരഞ്ഞെടുത്തത്. നവ്​ജ്യോത്​ സിങ്​ സിദ്ദുവുമായി ഏറെ അടുപ്പമുള്ള നേതാവാണ് ചന്നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button