തൃശ്ശൂര്‍: മഹാകവി വള്ളത്തോളിന്റെ വീട് സി പി എം കയ്യടക്കിയെന്ന് പരാതിയുമായി അനന്തരവൻ രംഗത്ത്. വള്ളത്തോളിന്റെ ജന്മവീടായ തിരൂര്‍ മംഗലം പുല്ലൂണിയിലെ തറവാട് സ്മാരകമാണ് സിപിഎം നേതൃത്വത്തിലുള്ള പ്രാദേശിക ട്രസ്റ്റ് കൈയടക്കിയിരിക്കുന്നതെന്ന് അനന്തരവൻ പറയുന്നു.
‘സ്മാരകം സ്വന്തമാക്കുക എന്നത് മാത്രമായിരുന്നു അവരുടെ അജണ്ട. ഇപ്പോള്‍ അവരുടെ യോഗങ്ങളല്ലാതെ അവിടെ മറ്റൊന്നും നടക്കുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ആറ് മാസം മുന്‍പ് കത്തയച്ചിരുന്നു. പരിശോധിക്കാമെന്ന് പറഞ്ഞതല്ലാതെ മറ്റൊന്നുമുണ്ടായില്ല. ഏറ്റുമുട്ടാനൊന്നും ഞങ്ങള്‍ക്കാവില്ല. ദേശസ്‌നേഹവും ഗാന്ധിജിയുടെ ആദര്‍ശങ്ങളുമാണ് മഹാകവിയുടെ എഴുത്തിലും ജീവിതത്തിലും ഉടനീളം കാണാവുന്നത്. ആ ആശയങ്ങളെ പുതുതലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുന്നതാവണം അദ്ദേഹത്തിന്റെ സ്മാരകം. അങ്ങനെ കരുതിയാണ് വീടും സ്ഥലവും വിട്ടുനല്കിയത്. ഇപ്പോള്‍ അബദ്ധമായെന്ന് തോന്നുന്നു’വെന്ന് അനന്തരവൻ രാമദാസ് പറഞ്ഞു.
തറവാട് വീട്ടിലുണ്ടായിരുന്ന 250ലേറെ വര്‍ഷം പഴക്കമുള്ള കളരിയും എട്ടുകെട്ടും പൊളിച്ചുകളഞ്ഞ് കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിക്കുകയാണ് ട്രസ്റ്റ് ചെയ്തത്. ഇതോടെ പഴമയുടെ പ്രതീകമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇരുപത്തൊൻപത് വയസ് വരെ വള്ളത്തോള്‍ താമസിച്ചിരുന്നത് ഈ വീട്ടിലായിരുന്നു. അതിനെയാണ് യാതൊരു ദയയുമില്ലാതെ ഇത്തരത്തിൽ നശിപ്പിച്ചു കളഞ്ഞത്.
Post Your Comments