Latest NewsNewsIndiaCrime

‘ഭാര്യ ഒരു ഹിന്ദുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നു’: ഭർത്താവിനെ വിളിച്ച് പറഞ്ഞ ശേഷം യുവാവിനെ ക്രൂരമായി മർദിച്ചു

ബെംഗളുരു: സഹപ്രവർത്തകയെ രാത്രിയിൽ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ ശ്രമിച്ച യുവാവിനെ മതം പറഞ്ഞ് ആക്രമിച്ച് യുവാക്കൾ. സഹപ്രവർത്തകയായ മുസ്ലീം യുവതിയെ ബൈക്കിൽ വീട്ടിലെത്തിക്കാൻ ശ്രമിച്ച ബാങ്ക് ജീവനക്കാരനെയാണ് അപരിചിതരായ യുവാക്കൾ ആക്രമിച്ചത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരുവിലാണ് സംഭവം.

35 കാരിയായ ബാങ്ക് ജീവനക്കാരി ജോലികഴിഞ്ഞ് ഇറങ്ങാൻ വൈകിയതോടെ സഹപ്രവർത്തകനായ യുവാവിനോട് തന്നെ വീട്ടിലെത്തിക്കാമോയെന്ന് ചോദിക്കുകയായിരുന്നു. തുടർന്ന് യുവാവ് തന്റെ ബൈക്കിൽ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി. സുഹൃത്തിനൊപ്പമാണ് വരുന്നതെന്ന വിവരം യുവതി തന്റെ വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. സംഭവം നടക്കുമ്പോൾ രാത്രി 9.30 ആയിരുന്നു സമയം.

Also Read:രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്താം!

വീട്ടിലേക്കുള്ള വഴിയിൽ വെച്ച് രണ്ട് പേർ ഇവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് ചോദ്യം ചെയ്യൽ ആരംഭിച്ചു. ബുർഖയായിരുന്നു യുവതിയുടെ വേഷം. വേഷം കണ്ടാണ് യുവാക്കൾ ബൈക്ക് തടഞ്ഞത്. ഇവരുടെ പേരുവിവരങ്ങൾ ചോദിച്ചറിഞ്ഞ യുവാക്കൾ യുവതിയെ ബൈക്കിൽ കയറ്റിയതിനെ ചോദ്യം ചെയ്തു. യുവതിയുടെ ഭർത്താവിനെ വിളിച്ച് ഭാര്യ ഒരു ഹിന്ദുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയാണെന്ന് ഇവർ പറഞ്ഞു. സഹപ്രവർത്തകനൊപ്പമാണ് തന്റെ ഭാര്യ വരുന്നതെന്ന വിവരം തനിക്കറിയാമെന്ന് ഭർത്താവ് പറഞ്ഞതോടെ ഇവർ യുവതിയെ വെറുതെവിട്ടു.

യുവതിയെ ബൈക്കിൽ നിന്നും വലിച്ചിറക്കിയ യുവാക്കൾ ഓട്ടോ പിടിച്ച് യുവതിയെ അതിൽ കയറ്റി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. യുവതിയേയും സഹപ്രവർത്തകനേയും യുവാക്കൾ അധിക്ഷേപിക്കുകയും ചെയ്തു. ശേഷമാണ് യുവാവിനെ ക്രൂരമായി മർദിച്ചത്. ബെംഗളുരു നഗരത്തിലെ തിരക്കേറിയ ട്രാഫിക് സിഗ്നലിൽ വെച്ച് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കുറ്റവാളികളെ കണ്ടെത്തി ഇവരുടെ ഫോൺനമ്പർ പിന്തുടർന്നാണ് പിടികൂടിയത്. ഇരുവരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണുള്ളത്. 24 ഉം 26 ഉം വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായത്. സംഭവത്തിൽ തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും യുവാക്കൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button