കൊച്ചി: സിപിഐഎം സംസ്ഥാനം സമ്മേളനത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് പാർട്ടി പ്രതിനിധികൾ രംഗത്ത്. മുഖ്യമന്ത്രിയെ സ്റ്റേജിൽ നിർത്തിക്കൊണ്ട് തന്നെയായിരുന്നു അണികളുടെ വിമർശനം. കേരള പോലീസിൽ ആർഎസ് എസ്സുകാർ വിലസുന്നുവെന്നായിരുന്നു പാർട്ടി പ്രതിനിധികളുടെ പ്രധാന വിമർശനം.
പൊലീസിന്‍റെ നടപടികള്‍ തുടര്‍ഭരണത്തിലും എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ ശോഭ കെടുത്തുന്നുവെന്ന് അണികൾ വിലയിരുത്തി. പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക പദവികളെല്ലാം തന്നെ ആര്‍എസ്എസുകാരായ പൊലീസുകാരാണ് വഹിക്കുന്നതെന്നും, സിപിഎം പ്രവര്‍ത്തകര്‍ വാദികളായ പരാതികളില്‍പോലും സിപിഎമ്മുകാരെക്കൂടി പ്രതികളാക്കിയശേഷമേ ആര്‍എസ്എസുകാര്‍ക്കെതിരെ കേസ് എടുക്കുന്നുള്ളൂവെന്നും അണികൾ വിമർശിച്ചു.
അതേസമയം, യുക്രൈനിൽ റഷ്യ നടത്തുന്ന നരനായാട്ടിനും, അധിനിവേശത്തിനും, യുദ്ധത്തിനും, എതിരായ പരാമര്‍ശങ്ങള്‍ ഒന്നും തന്നെ കേന്ദ്ര കമ്മിറ്റിയുടെ പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
Post Your Comments