IdukkiLatest NewsKeralaNews

കോവിഡും ന്യുമോണിയയും: അതിവേഗ ശസ്ത്രക്രിയയില്‍ ഇരട്ട കൺമണികൾക്ക് ജന്മമേകി കൃഷ്ണേന്ദു യാത്രയായി

ഇടുക്കി: കോവിഡ് ശ്വാസം മുട്ടിച്ചപ്പോഴും കൃഷ്‌ണേന്ദു തന്റെ കണ്‍മണികളെ സുരക്ഷിതരാക്കി. അമ്മകരുതലിലിന്റെ മാതൃക തീര്‍ത്ത് മരണം. മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജുവിന്റെ ഭാര്യ കൃഷ്ണേന്ദു (24)വാണ് കോവിഡ് ബാധിച്ച് മരിക്കുംമുൻപ് ഇരട്ടക്കുട്ടികൾക്ക് ജന്മമേകിയത്. വെള്ളിയാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു പ്രസവം.

Also Read: ബോളിവുഡ് താരം സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്

വെള്ളിയാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജിലായിരുന്നു പ്രസവം. സിജുവിന്റെയും കൃഷ്‌ണേന്ദുവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരുവര്‍ഷം തികയുന്നതേയുള്ളൂ. ഒക്ടോബര്‍ പത്തിനായിരുന്നു പ്രസവത്തീയതി നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് ശ്വാസ തടസ്സമെത്തിയത്. അത് പിന്നീട് ന്യുമോണിയയായി. എല്ലാം കോവിഡ് വരുത്തി വച്ച പ്രശ്‌നങ്ങള്‍.

എത്രയുംവേഗം കുട്ടികളെ പുറത്തെടുത്തില്ലെങ്കിൽ അപകടമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ വെള്ളിയാഴ്ച തന്നെ ശസ്ത്രക്രിയയിലൂടെ ഒൻപതുമാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ പുറത്തെടുത്തു. ഇരുവരെയും വെന്റിലേറ്ററിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കൃഷ്ണേന്ദു മരിച്ചു. പിന്നീട് മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മുള്ളരിങ്ങാട് സംസ്‌കാരം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button